ഞാന്‍ വിരമിച്ചപ്പോള്‍ ധോനി വേട്ടയാടപ്പെട്ടു, പക്ഷേ ധോനി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു എന്ന് ലക്ഷ്മണ്‍

ധോനിയുമായി വിരമിക്കുന്ന കാര്യം സംസാരിച്ചുവോ? എന്തായിരുന്നു ധോനിയുടെ പ്രതികരണം എന്നെല്ലാമാണ് അവിടെ ചോദ്യം ഉയര്‍ന്നത്
ഞാന്‍ വിരമിച്ചപ്പോള്‍ ധോനി വേട്ടയാടപ്പെട്ടു, പക്ഷേ ധോനി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു എന്ന് ലക്ഷ്മണ്‍

ധോനിയെ ഒന്ന് കാണാന്‍ തന്നെ എന്തു ബുദ്ധിമുട്ടാണ് എന്ന് അറിയാമല്ലോ....വിരമിക്കല്‍ പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷ്മണ്‍ പറഞ്ഞ ഈ വാക്കുകള്‍ സൃഷ്ടിച്ച ബഹളം ചില്ലറയല്ല. ലക്ഷ്മണിന്റെ വിരമിക്കലിന് പിന്നില്‍ ധോനി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി, ധോനിയുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന് പറയുകയാണ് ലക്ഷ്മണ്‍. 

തന്റെ ആത്മകഥയായ 281 ആന്‍ഡ് ബിയോണ്ടിന്റെ പ്രകാശന ചടങ്ങിലായിരുന്നു ലക്ഷ്മണിന്റെ പ്രതികരണം. വലിയ സമ്മര്‍ദ്ദത്തോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു എന്നത് അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. ധോനിയുമായി വിരമിക്കുന്ന കാര്യം സംസാരിച്ചുവോ? എന്തായിരുന്നു ധോനിയുടെ പ്രതികരണം എന്നെല്ലാമാണ് അവിടെ ചോദ്യം ഉയര്‍ന്നത്. 

ധോനിയെ ഒന്ന് കാണാന്‍ പോലും എന്ത് ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്ന് താമാശയായിട്ടാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കി. എന്റെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു അത്. അവസാന ടെസ്റ്റിന്റെ അവസാന ദിനം ഡ്രസിങ് റൂമിലെ എല്ലാവരുടേയും അടുത്തെത്തി ഞാന്‍ നന്ദി പറഞ്ഞു. 

പൊട്ടിച്ചിരിയോടെയാണ് ധോനി അപ്പോള്‍ എനിക്ക് മറുപടി നല്‍കിയത്. നിങ്ങള്‍ത്ത് ഇത്തരം വിവാദങ്ങള്‍ പരിചിതം അല്ലായിരിക്കും. പക്ഷേ എനിക്ക് അങ്ങിനെയല്ല എന്നാണ് ധോനി പറഞ്ഞത്. ലക്ഷ്മണ്‍ ഭായി ഈ വിവാദം ഒന്നും മനസില്‍ വയ്‌ക്കേണ്ട കാര്യമില്ല. വസ്തുതകള്‍ നല്ല വാര്‍ത്തയുടെ രൂപത്തില്‍ ആയിരിക്കില്ല നമ്മുടെ മുന്നില്‍ എത്തുക എന്ന് അറിയാമല്ലോ എന്നും ധോനി പറഞ്ഞതായി ലക്ഷ്മണ്‍ പറഞ്ഞു. 

2011ല്‍ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര 4-0ന് തോറ്റു നില്‍ക്കുമ്പോഴും ധോനി സമനില കൈവിട്ടിരുന്നില്ല. തോല്‍വികളില്‍ നിരാശനാണ് താന്‍ എന്ന നിലയില്‍ ധോനി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. ധോനിയെ പോലെ ശാന്തനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ധോനിയുടെ റൂം എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നതാണ് ധോനി ടീമിലേക്ക് വരുമ്പോള്‍ മുതല്‍ എന്റെ അവസാന ടെസ്റ്റ് വരെ ഞാന്‍ കണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച നായകനായി പേരെടുത്തിരുന്ന സമയം. അപ്പോഴും രാത്രി ഉറങ്ങാന്‍ പോകുന്നത് വരെ തന്റെ മുറിയുടെ വാതില്‍ അദ്ദേഹം എല്ലാവര്‍ക്കുമായി തുറന്നിട്ടിരുന്നു എന്ന് ലക്ഷ്മണ്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com