അതിരു വിട്ടാല്‍ ഇന്ത്യ നോക്കി നില്‍ക്കില്ല, ഓസീസിന് മുന്നറിയിപ്പുമായി കോഹ് ലി

ആദ്യ ട്വന്റി20ക്ക് മുന്‍പായി ഓസ്‌ട്രേലിയയ്ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി
അതിരു വിട്ടാല്‍ ഇന്ത്യ നോക്കി നില്‍ക്കില്ല, ഓസീസിന് മുന്നറിയിപ്പുമായി കോഹ് ലി

കളിക്കളത്തിലെ കയ്യാങ്കളിക്കെതിരെ നിലപാട് വ്യക്തമാക്കിയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും പരമ്പരയ്ക്ക് തുടക്കമിടുന്നത്. എന്നാല്‍ പരമ്പരയ്ക്ക് തുടക്കം കുറിച്ചുള്ള ആദ്യ ട്വന്റി20ക്ക് മുന്‍പായി ഓസ്‌ട്രേലിയയ്ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി, അതിരു വിട്ടാല്‍
ഞങ്ങള്‍ നോക്കി നില്‍ക്കില്ലാ എന്ന്...

ഇന്ത്യ ഒന്നിനും തുടക്കമിടില്ല. എന്നാല്‍ അതിരു കടന്നാല്‍ ഞങ്ങള്‍ അതിനോട് കിടപിടിച്ച് നില്‍ക്കുമെന്നും കോഹ് ലി പറയുന്നു. ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ ജയിക്കുവാനുള്ള അഭിനിവേഷമാണ് എനിക്ക് അക്രമണോത്സുകത. കളിക്കളത്തിലെ സാഹചര്യം എന്താണ് അതിനനുസരിച്ചിരിക്കും അക്രമണോത്സുകത. എതിരാളികള്‍ ആക്രമിച്ചു കളിക്കുമ്പോള്‍ നമുക്കതിനെ പ്രതിരോധിച്ചേ മതിയാവു. 

ഇന്ത്യ അതിനൊന്നും തുടക്കമിടുന്ന ടീം അല്ല. എന്നാല്‍ ആത്മാഭിമാനത്തിന് വില നല്‍കുന്നവരാണ് നമ്മള്‍. ആത്മാഭിമാനത്തെ തൊടുന്ന വിധത്തില്‍ പരിധി വിട്ടാല്‍ നമ്മള്‍ അതിനോട് പ്രതികരിക്കും എന്ന് കോഹ് ലി പറഞ്ഞു. ഒരു വാക്ക് പോലും മിണ്ടാതെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അക്രമണോത്സുകത കാണിക്കാം. ലൈനും ലെങ്തും നിലനിര്‍ത്തി ഒരേ ഏരിയയില്‍ ബൗള്‍ ചെയ്ത് ബൗളര്‍മാര്‍ക്കും ആ ശരീരഭാഷ കൊണ്ടുവരാമെന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com