ആദ്യ ട്വന്റി20; ടോസ് ഇന്ത്യയ്ക്ക്, ഓസീസിനെ ബാറ്റിങ്ങിനയച്ചു, ചഹലിനെ ഒഴിവാക്കി

ഗബ്ബ ട്വന്റി20ക്കായി പ്രഖ്യാപിച്ച പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമില്‍ നിന്നും അന്തിമ പ്ലേയിങ് ഇലവനിലേക്ക് എത്തിയപ്പോള്‍ ചഹലിന് സ്ഥാനം നഷ്ടമായി
ആദ്യ ട്വന്റി20; ടോസ് ഇന്ത്യയ്ക്ക്, ഓസീസിനെ ബാറ്റിങ്ങിനയച്ചു, ചഹലിനെ ഒഴിവാക്കി

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തുടക്കം കുറുക്കുന്ന ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസിന്റെ ആനുകൂല്യം ലഭിച്ച കോഹ് ലി ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. 

ഗബ്ബ ട്വന്റി20ക്കായി പ്രഖ്യാപിച്ച പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമില്‍ നിന്നും അന്തിമ പ്ലേയിങ് ഇലവനിലേക്ക് എത്തിയപ്പോള്‍ ചഹലിന് സ്ഥാനം നഷ്ടമായി. കുല്‍ദീപിനെ മാത്രമാണ് പ്രധാന സ്പിന്നറായി കോഹ് ലി ഇറക്കുന്നത്. റിഷഭ് പന്തിനൊപ്പ്ം ദിനേശ് കാര്‍ത്തിക്കും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. പന്തായിരിക്കും വിക്കറ്റ് കീപ്പര്‍. 

ബൗളിങ്ങില്‍ ഭൂംമ്രയ്ക്കും ഭുവിക്കും ഒപ്പം ഖലീല്‍ അഹ്മദും ഇറങ്ങും. ഓള്‍ റൗണ്ട് മികവോടെ ക്രുനാല്‍ പാണ്ഡ്യയും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.  ടോസ് നേടിയാല്‍ ബൗളിങ്ങായിരുന്നിരിക്കും തെരഞ്ഞെടുക്കുക എന്നാണ് ഓസീസ് ക്യാപ്റ്റന്‍ പ്രതികരിച്ചത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. മനോഹരമായ വിക്കറ്റാണ് ഇത്. ഇരു ടീമിനും പരസ്പരം നന്നായി അറിയാമെന്നും ഫിഞ്ച് പറഞ്ഞു.

ഇവിടെ വളരെ നാളായി കളിച്ചിട്ടില്ലാ എന്നത് കൊണ്ട് പിച്ച് എങ്ങിനെ പെരുമാറും എന്ന് അറിയുന്നതിന് വേണ്ടിയാണ് ഓസീസിനെ ആദ്യം ബാറ്റിങ്ങിന് അയച്ചതെന്ന് ബൗളിങ്ങ് തിരഞ്ഞെടുത്ത് കോഹ് ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com