റൊണാള്‍ഡോയെ ടീമിലെത്തിക്കുക എന്നത് ഈ വമ്പന്‍മാരുടേയും സ്വപ്‌ന പദ്ധതിയായിരുന്നു

അതേസമയം കഴിഞ്ഞ സീസണില്‍ തന്നെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സീരി എയിലേക്ക് എത്തിക്കാന്‍ മറ്റൊരു കരുത്തരായ ടീം ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍
റൊണാള്‍ഡോയെ ടീമിലെത്തിക്കുക എന്നത് ഈ വമ്പന്‍മാരുടേയും സ്വപ്‌ന പദ്ധതിയായിരുന്നു

മിലാന്‍: റയല്‍ മാഡ്രിഡില്‍ നിന്ന് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റം സീസണിന്റെ തുടക്കത്തില്‍ വന്‍ ചര്‍ച്ചയായിരുന്നു. സൂപ്പര്‍ താരത്തിന്റെ വരവ് യുവന്റസിന്റെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധനവുമുണ്ടാക്കിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായും ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനായും മിന്നും പ്രകടനം പുറത്തെടുത്ത ശേഷമാണ് ക്രിസ്റ്റ്യാനോ സീരി എയിലേക്ക് വന്നത്. യുവന്റസിനായും ക്രിസ്റ്റിയാനോ തന്റെ മികവ് ആവര്‍ത്തിക്കുകയാണ്. 

അതേസമയം കഴിഞ്ഞ സീസണില്‍ തന്നെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സീരി എയിലേക്ക് എത്തിക്കാന്‍ മറ്റൊരു കരുത്തരായ ടീം ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. 

2017ല്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാന്‍ ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ച് ലോകത്തെ ഞെട്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നതായി ടീമിന്റെ മുന്‍ സിഇഒ മാര്‍ക്കോ ഫസോനാണ് വെളിപ്പെടുത്തിയത്. 

ചൈനീസ് വ്യവസായിയും ടീമിന്റെ മുന്‍ ഉടമയുമായ 49കാരന്‍ ലി യോങ്‌ഹോങ് ക്രിസ്റ്റിയാനോയെ ടീമിലെത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായാണ് മാര്‍ക്കോ ഫസോന്‍ വ്യക്തമാക്കി. 2017ല്‍ റയല്‍ വിടാന്‍ ക്രിസ്റ്റിയാനോ താത്പര്യം പ്രകടിപ്പിച്ച ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഏജന്റുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ക്രിസ്റ്റിയാനോ ആഗ്രഹിക്കുന്ന പ്രതിഫലം നല്‍കാന്‍ എസി മിലാന് സാധിക്കുമെന്ന് ഏജന്റിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചിരുന്നു. 

എന്നാല്‍ മിലാന് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ സാധിക്കാതെ വരികയും ഉടമകള്‍ ടീമിന്റെ ഷെയറുകള്‍ കൈമാറുകയും ചെയ്തതോടെ സ്വപ്‌ന നീക്കം നടക്കാതെ പോയെന്ന് ഫസോന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com