'മിതാലിയെ പുറത്തിരുത്തിയതില്‍ കുറ്റബോധമില്ല' ; എല്ലാം ടീമിന് വേണ്ടിയെന്ന് ഹര്‍മന്‍ പ്രീത് കൗര്‍

എല്ലാത്തീരുമാനങ്ങളും ടീമിന് വേണ്ടി സ്വീകരിക്കുന്നതാണ്. ചിലപ്പോള്‍ അത് ശരിയാവും മറ്റ് ചിലപ്പോള്‍ തെറ്റിപ്പോവും. എന്ത് തന്നെയായാലും അതില്‍ കുറ്റബോധം അശേഷമില്ലെന്നായിരുന്നു ഇംഗ്ലണ്ടിനോട് സെമിയില്‍ തോറ്റ്
'മിതാലിയെ പുറത്തിരുത്തിയതില്‍ കുറ്റബോധമില്ല' ; എല്ലാം ടീമിന് വേണ്ടിയെന്ന് ഹര്‍മന്‍ പ്രീത് കൗര്‍


ഗയാന: വെറ്ററന്‍ താരം മിതാലി രാജിനെ പുറത്തിരുത്തി സെമി ഫൈനല്‍ കളിക്കാനിറങ്ങിയതില്‍ കുറ്റബോധമില്ലെന്ന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ ഹര്‍മന്‍ പ്രീത് കൗര്‍. എല്ലാത്തീരുമാനങ്ങളും ടീമിന് വേണ്ടി സ്വീകരിക്കുന്നതാണ്. ചിലപ്പോള്‍ അത് ശരിയാവും മറ്റ് ചിലപ്പോള്‍ തെറ്റിപ്പോവും. എന്ത് തന്നെയായാലും അതില്‍ കുറ്റബോധം അശേഷമില്ലെന്നായിരുന്നു ഇംഗ്ലണ്ടിനോട് സെമിയില്‍ തോറ്റ് പുറത്തായ ശേഷമായിരുന്നു കൗറിന്റെ പ്രതികരണം. 

 ടീം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അവരെ കുറിച്ച് അഭിമാനമാണ് ഉള്ളതെന്നും ക്യാപ്ടന്‍ പറഞ്ഞു. ഈ തോല്‍വിയില്‍ നിന്നും പഠിക്കാനുണ്ടെന്നും യുവനിരയാണ് തങ്ങളുടേതെന്നും കൗര്‍ കൂട്ടിച്ചേര്‍ത്തു.

വിക്കറ്റിന് അനുസരിച്ച് കളിയില്‍ ചിലപ്പോള്‍ മാറ്റം വരുത്തേണ്ടതായുണ്ട്. ഇംഗ്ലണ്ട് ബൗളിങില്‍ മികച്ചു നിന്നു.  ഇന്ത്യയും നല്ലപ്രകടനം കാഴ്ച വച്ചതുകൊണ്ടാണ് 18 ഓവര്‍ വരെ കളി നീണ്ടതെന്നും ഇന്ത്യന്‍ ക്യാപ്ടന്‍ പറഞ്ഞു.
 മാനസികമായി ഇന്ത്യന്‍ താരങ്ങള്‍ മെച്ചപ്പെടാനുണ്ട്. സമ്മര്‍ദ്ദത്തിന് കീഴില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇന്നതെ ഫലം ഇതായിരിക്കില്ലെന്നും ഹര്‍മന്‍ പറഞ്ഞു.

 ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള കളിയില്‍ വിശ്രമം അനുവദിച്ച മിതാലി രാജ് ഇന്ന് സ്മൃതി മന്ദാനയ്‌ക്കൊപ്പം ഓപണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.  പക്ഷേ അവസാന ഇലവനില്‍ മിതാലിക്ക് സ്ഥാനം നേടാനായിരുന്നില്ല.   ഇത്തരം പിച്ചുകളില്‍ മിതാലി മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ടെന്ന വിമര്‍ശനം വ്യാപകമായി പ്രതികരണവുമായി ഹര്‍മന്‍ പ്രീത് രംഗത്തെത്തിയത്.

ബാറ്റിങിന് അത്ര അനുകൂലമല്ലാത്ത പിച്ചില്‍ നതാലി ഷിവറും ആമി എലന്‍ ജോണ്‍സും തീര്‍ത്ത കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com