രോഹിതും ധവാനും രാ​ഹുലും മടങ്ങി; നൂറ് കടന്ന് ഇന്ത്യ

ഓസ്‌ട്രേലിയെക്കെതിരായ അവസാന ടി20  പോരാട്ടത്തിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം
രോഹിതും ധവാനും രാ​ഹുലും മടങ്ങി; നൂറ് കടന്ന് ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയെക്കെതിരായ അവസാന ടി20  പോരാട്ടത്തിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. 165 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 13 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്. രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന ഓപണിങ് സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ഇരുവരുടേയും വിക്കറ്റുകൾ തുടരെ നഷ്ടമാകുകയായിരുന്നു. രോഹിത് 16 പന്തിൽ 23 റൺസും ധവാനും 22 പന്തിൽ 41 റൺസ്. ഇരുവരും രണ്ട് വീതം സിക്സുകൾ പറത്തി. പിന്നാലെ 14 റൺസുമായി രാ​ഹുലും മൈതാനം വിടുകയായിരുന്നു. 25 റൺസുമായി കോഹ്‌ലി പുറത്താകാതെ നിൽക്കുന്നു.

നേരത്തെ ഓസീസ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. നാല് ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ്ങായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. ടി20 കരിയറിലെ ക്രുണാലിന്റെ മികച്ച ബൗളിങ് പ്രകടനമാണിത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനായി ഓപണിങ് വിക്കറ്റില്‍ ഡാര്‍സി ഷോര്‍ട്ടും ആരോണ്‍ ഫിഞ്ചും 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ 33 റണ്‍സുമായി ഷോര്‍ട്ടും പുറത്തായി. അടുത്ത പന്തില്‍ മക്‌ഡെര്‍മോട്ടിനേയും (പൂജ്യം) ക്രുണാല്‍ തിരിച്ചയച്ചു. 

16 പന്തില്‍ രണ്ടു ബൗണ്ടറിയടക്കം 13 റണ്‍സെടുത്ത മാക്‌സ്‌വെല്ലായിരുന്നു ക്രുണാലിന്റെ അടുത്ത ഇര. ഇതോടെ നാല് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായി ഓസീസ്. തന്റെ നാലാം ഓവറില്‍ അലക്‌സ് കറേയേയും പുറത്താക്കി ക്രുണാല്‍ നാല് വിക്കറ്റ് നേട്ടത്തിലെത്തി. 13 റണ്‍സെടുത്ത ക്രിസ് ലിന്നിനെ ബുംറ നേരിട്ടുള്ള ഏറില്‍ ബുംറ റണ്‍ഔട്ടാക്കി. 25 റണ്‍സുമായി സ്‌റ്റോയിന്‍സും 13 റണ്‍സോടെ കോള്‍ട്ടര്‍നീലും പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com