എന്റെ മകള്‍ ക്രിക്കറ്റ് താരമായാല്‍ മാച്ച് കാണാന്‍ പോലും എനിക്ക് സ്‌റ്റേഡിയത്തില്‍ കയറാനാകില്ല; ആരോപണം ഉയര്‍ന്നപ്പോള്‍ ജീവനൊടുക്കാന്‍ പോലും തോന്നിയെന്ന് ശ്രീശാന്ത് 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്നതിലേക്ക് നയിച്ച വാതുവയ്പ്പ് വിവാദത്തെക്കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്
എന്റെ മകള്‍ ക്രിക്കറ്റ് താരമായാല്‍ മാച്ച് കാണാന്‍ പോലും എനിക്ക് സ്‌റ്റേഡിയത്തില്‍ കയറാനാകില്ല; ആരോപണം ഉയര്‍ന്നപ്പോള്‍ ജീവനൊടുക്കാന്‍ പോലും തോന്നിയെന്ന് ശ്രീശാന്ത് 

ല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. കളിക്കളത്തില്‍ തനിക്ക് നേരിടേണ്ടി വന്ന സംഭവങ്ങളെക്കുറിച്ച് പലപ്പോഴായി തുറന്നുപറഞ്ഞിട്ടുള്ള താരം ഒടുവില്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ചും മനസ്സുതുറന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്നതിലേക്ക് നയിച്ച വാതുവയ്പ്പ് വിവാദത്തെക്കുറിച്ചാണ് താരം ഇക്കുറി സംസാരിച്ചിരിക്കുന്നത്.  

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ സംഭവങ്ങള്‍ ശ്രീശാന്ത് ഓര്‍ത്തെടുത്തത്. 'ഞാന്‍ വാതുവയ്പ്പ് നടത്തിയെന്നാണ് അവര്‍ പറഞ്ഞത്. അതിന് പത്ത് ലക്ഷം രൂപ വാങ്ങിയെന്നും. എനിക്കെതിരെ എല്ലാ തെളിവുകളും ഉണ്ടെന്ന് അവര്‍ പറഞ്ഞു. പക്ഷെ സത്യമായും ഞാനങ്ങനെ ചെയ്തിട്ടില്ല', ശ്രീശാന്ത് പറഞ്ഞു. 

ഈ സംഭവം തന്റെ മാതാപിതാക്കളെയും വളരെയധികം സമ്മര്‍ദ്ദത്തിലാക്കിയെന്നും ശ്രീശാന്ത് പറയുന്നു. ആത്മഹത്യയെക്കുറിച്ചുപോലും ആ സമയത്ത് ചിന്തിച്ചിരുന്നെന്നും താരം പറഞ്ഞു. 'എന്റെ മകള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. മക്കള്‍ ക്രിക്കറ് താരങ്ങളായാല്‍ അവരുടെ കളി കാണാന്‍ പോലും എനിക്ക് സ്‌റ്റേഡിയത്തില്‍ കയറാനാകില്ല', ഇതുപറഞ്ഞ് പൊട്ടിക്കരയുന്ന ശ്രീയുടെ വീഡിയോയാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെയ്പ്പിനു കൂട്ടുനിന്നുവെന്ന ആരോപിച്ച് 2013 മെയിലാണ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്. തിഹാര്‍ ജയിലിലാണ് ഇക്കാലയളവില്‍ താരത്തെ പാര്‍പ്പിച്ചത്. ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com