ലോക പോരിനൊരുങ്ങി ക്ഷേത്ര നഗരം; ഹോക്കി ലോകകപ്പിന് നാളെ ഭുവനേശ്വറില്‍ തുടക്കം

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ ഹോക്കി ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്കെത്തുന്നു
ലോക പോരിനൊരുങ്ങി ക്ഷേത്ര നഗരം; ഹോക്കി ലോകകപ്പിന് നാളെ ഭുവനേശ്വറില്‍ തുടക്കം

ഭുവനേശ്വര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ ഹോക്കി ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്കെത്തുന്നു. നാളെ മുതല്‍ ഡിസംബര്‍ 16 വരെയാണ് പോരാട്ടങ്ങള്‍. ഇന്ത്യയുടെ ദേശീയ കായിക വിനോദമായ ഹോക്കിക്ക് ഏറെ വളക്കൂറുള്ള മണ്ണായ ഒഡിഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്‌റ്റേഡിയമാണ് വേദിയാകുന്നത്. മുന്‍ ചാംപ്യന്‍മാരും ആതിഥേയരുമായ ഇന്ത്യയടക്കം 16 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 

16 ടീമുകളെ നാല് പൂളുകളാക്കി തിരിച്ചാണ് ഗ്രൂപ്പ് പോരാട്ടങ്ങള്‍. പൂള്‍ സിയിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്. പൂള്‍ എയില്‍ അര്‍ജന്റീന, ന്യൂസിലന്‍ഡ്, സ്‌പെയിന്‍, ഫ്രാന്‍സ് ടീമുകളാണ്. പൂള്‍ ബിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ചൈന ടീമുകളും പൂള്‍ സിയില്‍ ആതിഥേയരായ ഇന്ത്യ, ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക ടീമുകളുമാണ്. പൂള്‍ ഡിയില്‍ ഹോളണ്ട്, ജര്‍മനി, മലേഷ്യ, പാക്കിസ്ഥാന്‍ ടീമുകളും അണിനിരക്കും. 

പ്രതീക്ഷകളോടെയാണ് ആതിഥേയരായ ഇന്ത്യ കളിക്കാനിറങ്ങുന്നത്. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യമായും അവസാനമായും ഇന്ത്യക്ക് ലോകകപ്പ് സ്വന്തമാക്കാന്‍ സാധിച്ചത്. പരിചയസമ്പത്തും യുവത്വവും സമ്മേളിക്കുന്നതാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘം. ഹരേന്ദ്ര സിങ് പരിശീലിപ്പിക്കുന്ന ടീമില്‍ മന്‍പ്രീത് സിങാണ് നായകന്‍. മലയാളി ഗോള്‍ കീപ്പറും പിരചയ സമ്പന്നനുമായ പിആര്‍ ശ്രീജേഷും ടീമിലംഗമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com