ഓസീസ് മണ്ണിലുമുണ്ട് കോഹ് ലിക്ക് മറികടക്കാന്‍ റെക്കോര്‍ഡുകള്‍, പിന്നിലാക്കുക സച്ചിനേയും ഗാവസ്‌കറിനേയും

ഓസീസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കാനിരിക്കെ സച്ചിന്റേയും സുനില്‍ ഗാവസ്‌കറിന്റേയും മറ്റൊരു റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങുകയാണ് കോഹ് ലി
ഓസീസ് മണ്ണിലുമുണ്ട് കോഹ് ലിക്ക് മറികടക്കാന്‍ റെക്കോര്‍ഡുകള്‍, പിന്നിലാക്കുക സച്ചിനേയും ഗാവസ്‌കറിനേയും

ഓരോ കളിയും മുന്നിലെത്തുമ്പോള്‍ കോഹ് ലിക്ക് തകര്‍ക്കാന്‍ റെക്കോര്‍ഡുകള്‍ ഉണ്ടോയെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. ഓസീസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കാനിരിക്കെ സച്ചിന്റേയും സുനില്‍ ഗാവസ്‌കറിന്റേയും മറ്റൊരു റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങുകയാണ് കോഹ് ലി. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ കോഹ് ലി ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഓസീസിനെതിരെ അവരുടെ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോഹ് ലിക്ക് തന്റെ പേരിലാക്കാം. ഓസീസിനെതിരെ സച്ചിന്‍ 20 മത്സരങ്ങളില്‍ നിന്നും ആറ് സെഞ്ചുറി നേടിയപ്പോള്‍ 11 മത്സരങ്ങളില്‍ നിന്നും കോഹ് ലി 5 സെഞ്ചുറി നേടിക്കഴിഞ്ഞു. 

ഇപ്പോള്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ ഗാവസ്‌കറിനൊപ്പം നില്‍ക്കുകയാണ് കോഹ് ലി. ഗാവസ്‌കറിനും 11 മത്സരങ്ങളാണ് ഓസീസിനെതിരെ അഞ്ച് ടെസ്റ്റ് സെഞ്ചുറികള്‍ നേടാന്‍ വേണ്ടി വന്നത്. സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും കോഹ് ലി 2018ല്‍ സെഞ്ചുറി നേടിക്കഴിഞ്ഞു. 

ഓസീസിലും സെഞ്ചുറി നേടി സച്ചിനേയും ഗാവസ്‌കറിനേയും കോഹ് ലി മറികടക്കുമെന്ന് ഉറപ്പാണ്. 10 മത്സരങ്ങളില്‍ നിന്നും 59.05 ബാറ്റിങ് ശരാശരിയില്‍ 1,063 റണ്‍സ് കോഹ് ലി സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ട്വന്റി20യില്‍ താന്‍ ഫോമില്‍ തന്നെയാണെന്ന് കോഹ് ലി സൂചന നല്‍കിയതോടെ മറ്റ് റെക്കോര്‍ഡുകള്‍ കോഹ് ലി ഓസീസ് മണ്ണില്‍ തകര്‍ക്കുന്നത് കാണുവാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com