വിവാഹം ഇറ്റലിയില്‍; ഒന്നാം വാര്‍ഷികമോ ?... വിരുഷ്‌ക ദമ്പതികളുടെ പ്ലാന്‍ ഇതാണ്

വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കോഹ്‌ലിയും അനുഷ്‌കയും
വിവാഹം ഇറ്റലിയില്‍; ഒന്നാം വാര്‍ഷികമോ ?... വിരുഷ്‌ക ദമ്പതികളുടെ പ്ലാന്‍ ഇതാണ്

മുംബൈ: ആരാധകര്‍ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയവും വിവാഹവും. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്.  വിവാഹ ശേഷമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പലപ്പോഴും ഇരുവരും ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. 

വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കോഹ്‌ലിയും അനുഷ്‌കയും. ഡിസംബര്‍ 11നാണ് ഒന്നാം വിവാഹ വാര്‍ഷികം. 

നിലവില്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലായതിനാല്‍ കോഹ്‌ലി ടീമിനൊപ്പമാണ്. അതുകൊണ്ടു തന്നെ ഒന്നാം വിവാഹ വാര്‍ഷികം ഓസ്‌ട്രേലിയയില്‍ വച്ച് ആഘോഷിക്കാനാണ് ദമ്പതികളുടെ തീരുമാനം. 

അതേസമയം തന്റെ പുതിയ ചിത്രമായ സീറോയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അനുഷ്‌ക. ഷാരൂഖ് ഖാന്‍, കത്രീന കൈഫ് എന്നിവരടക്കമുള്ള നീണ്ട താരനിരയാണ് ചിത്രത്തില്‍ അനുഷ്‌കയ്‌ക്കൊപ്പമുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com