എന്ത് അര്‍ഹതയുണ്ട് നിങ്ങള്‍ക്ക് മിതാലിയെ വിമര്‍ശിക്കാന്‍; സ്ത്രീ വിരുദ്ധത ക്രിക്കറ്റിലുമുണ്ടെന്ന് എന്‍.എസ്.മാധവന്‍

രണ്ടാം തരം പൗരന്മാരാണ് സ്ത്രീകള്‍. അതിനാല്‍ അവര്‍ക്ക് രണ്ടാം കിട പരിശീലകനെ മതിയാവും എന്നും എന്‍.എസ്.മാധവന്‍ തന്റെ ട്വീറ്റില്‍ പറയുന്നു
എന്ത് അര്‍ഹതയുണ്ട് നിങ്ങള്‍ക്ക് മിതാലിയെ വിമര്‍ശിക്കാന്‍; സ്ത്രീ വിരുദ്ധത ക്രിക്കറ്റിലുമുണ്ടെന്ന് എന്‍.എസ്.മാധവന്‍

ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ ക്രിക്കറ്റ് താരത്തെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണ് രമേശ് പവാറിനുള്ളതെന്ന് സാഹിത്യകാരനും സ്‌പോര്‍ട്‌സ് നിരീക്ഷകനുമായ എന്‍.എസ്.മാധവന്‍. രണ്ടാം കിട പരിശീലകന്‍ മാത്രമാണ് രമേശ് പവാര്‍ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

കളിച്ചത് ആകെ രണ്ട് ടെസ്റ്റ്. സമൂഹത്തിലുള്ളത് പോലെ സ്ത്രീ വിരുദ്ധത ക്രിക്കറ്റിലുമുണ്ട്. രണ്ടാം തരം പൗരന്മാരാണ് സ്ത്രീകള്‍. അതിനാല്‍ അവര്‍ക്ക് രണ്ടാം കിട പരിശീലകനെ മതിയാവും എന്നും എന്‍.എസ്.മാധവന്‍ തന്റെ ട്വീറ്റില്‍ പറയുന്നു. 

പവാറിന്റെ ഇന്ത്യന്‍ ടീമിലെ കരിയര്‍ സ്റ്റാറ്റ്‌സും ഒപ്പം ചേര്‍ത്താണ് എന്‍.എസ്.മാധവന്റെ വിമര്‍ശനം. ലോക കപ്പ് ട്വന്റി20യില്‍ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ മിതാലി രാജിനെ ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. പവാറില്‍ നിന്നും നേരിട്ട അധിക്ഷേപങ്ങള്‍ തുറന്ന് പറഞ്ഞ് മിതാലി ബിസിസിഐയെ സമീപിക്കുകയായിരുന്നു. 

എന്നാല്‍ മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും, ടീമില്‍ തീരെ താത്പര്യം ഇല്ലാതെയാണ് പെരുമാറുന്നതെന്നും രമേഷ് പവാര്‍ പറഞ്ഞിരുന്നു. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യിക്കാത്തതില്‍ പ്രതിഷേധിച്ച് ടീം വിടാന്‍ ഒരുങ്ങി. വിരമിക്കല്‍ ഭീഷണി മുഴക്കുകയും, രഹസ്യ യോഗം ചേര്‍ന്ന് ടീമില്‍ അന്തച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും മിതാലിക്കെതിരെ രമേശ് പവാര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com