പരമ്പരയ്ക്ക് മുന്നേ ഇന്ത്യയ്ക്ക് തിരിച്ചടി ; ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്ക്

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മല്‍സരത്തിനിടെയായിരുന്നു പൃഥ്വിക്ക് പരിക്കേറ്റത്
പരമ്പരയ്ക്ക് മുന്നേ ഇന്ത്യയ്ക്ക് തിരിച്ചടി ; ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്ക്


സിഡ്‌നി : ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്കേറ്റതാണ് പരമ്പരയ്ക്ക് മുമ്പേ ഇന്ത്യയ്ക്ക് ആഘാതമായത്. ഫീല്‍ഡിംഗിനിടെ ഷായുടെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. പൃഥ്വിയെ സ്‌കാനിംഗിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പൃഥ്വി ഷായ്ക്ക് ആദ്യ ടെസ്റ്റ് കളിക്കാനാകില്ലെന്നാണ് സൂചന. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മല്‍സരത്തിനിടെയായിരുന്നു പൃഥ്വിക്ക് പരിക്കേറ്റത്. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന പൃഥ്വി, ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്‌സ് ബ്രയന്റ് ഉയര്‍ത്തിയടിച്ച പന്ത് ക്യാച്ച് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു ഇടതു കണങ്കാലിന് പരിക്കേറ്റത്. 

വെസ്റ്റിന്‍ഡീസിനെതാരയ പരമ്പരയില്‍ സെഞ്ച്വറിയോടെ അരങ്ങേറ്റം കുറിച്ച 19 കാരനായ പൃഥ്വി ഷാ, ഓസീസ് മണ്ണിലും തകര്‍പ്പന്‍ ഫോം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശീലന മല്‍സരങ്ങളില്‍ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഡിസംബര്‍ ആറിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാലു ടെസ്റ്റുകള്‍ അടങ്ങിയതാണ് പരമ്പര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com