സെല്‍ഫ് ഗോളിന് രാഹുലിന്റെ പ്രായശ്ചിത്തം; അവസാന നിമിഷം കളിപിടിച്ച് ബംഗളൂരു

കളി തുടങ്ങി 11ാം മിനിറ്റില്‍ തന്നെ ഉദാന്ത സിങ്ങിന്റെ ഗോളിലൂടെ ബംഗളൂരു മുന്നിലെത്തി. എന്നാല്‍ രാഹുല്‍ ബേക്കയുടെ സെല്‍ഫ് ഗോള്‍ ബംഗളൂരുവിന് തിരിച്ചടിയായി.
സെല്‍ഫ് ഗോളിന് രാഹുലിന്റെ പ്രായശ്ചിത്തം; അവസാന നിമിഷം കളിപിടിച്ച് ബംഗളൂരു

ബംഗളൂരു: 15ാം മിനിറ്റിലെ സെല്‍ഫ് ഗോളിന് കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ പ്രായശ്ചിത്വം ചെയ്ത് രാഹുല്‍ ബേക്ക. 88ാം മിനിറ്റിലെ രാഹുലിന്റെ ഗോളില്‍ കളി പിടിച്ച് ബംഗളൂരു എഫ്‌സി. പുനെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കണ്ഠീരവ സ്‌റ്റേഡിയത്തില്‍ വെച്ച് ബംഗളൂരു തകര്‍ത്തു വിട്ടു. 

കളി തുടങ്ങി 11ാം മിനിറ്റില്‍ തന്നെ ഉദാന്ത സിങ്ങിന്റെ ഗോളിലൂടെ ബംഗളൂരു മുന്നിലെത്തി. എന്നാല്‍ രാഹുല്‍ ബേക്കയുടെ സെല്‍ഫ് ഗോള്‍ ബംഗളൂരുവിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ബംഗളൂരുവിന്റെ മുന്നേറ്റങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടുവെങ്കിലും ഗോള്‍ വല കുലുങ്ങിയില്ല. എന്നാല്‍ വെസ്റ്റ് ബ്ലോക്കിനെ ആവേശത്തിലാക്കി രാഹുലില്‍ നിന്ന് തന്നെ വിജയ ഗോള്‍ പിറന്നു. 

സീസണിലെ ബംഗളൂരുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണ് ഇത്. പുനെയ്‌ക്കെതിരായ ജയത്തോടെ എട്ട് കളിയില്‍ നിന്നും 22 പോയിന്റുമായി ബംഗളൂരു ആധിപത്യം ഉറപ്പിക്കുന്നു. 17 പോയിന്റുമായി ഗോവയാണ് രണ്ടാമത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com