ഫുട്ബോളിൽ മാത്രമല്ല പെരുമ ക്രിക്കറ്റിലും; മലപ്പുറം സ്വദേശി ദേവ്ദത്തിന്റെ സെഞ്ച്വറിക്കരുത്തിൽ കൂറ്റൻ ജയവുമായി ഇന്ത്യ

അണ്ടര്‍ 19 എഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. മലയാളിക്കരുത്തില്‍ ഇന്ത്യ യു.എ.ഇയെ 227 റണ്‍സിന് തകർത്തു
ഫുട്ബോളിൽ മാത്രമല്ല പെരുമ ക്രിക്കറ്റിലും; മലപ്പുറം സ്വദേശി ദേവ്ദത്തിന്റെ സെഞ്ച്വറിക്കരുത്തിൽ കൂറ്റൻ ജയവുമായി ഇന്ത്യ

ക്വാലാലംപുര്‍: അണ്ടര്‍ 19 എഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. മലയാളിക്കരുത്തില്‍ ഇന്ത്യ യു.എ.ഇയെ 227 റണ്‍സിന് തകർത്തു. ഇന്ത്യയ്ക്കായി മലപ്പുറം എടപ്പാൾ സ്വദേശിയായ മലയാളി താരം ദേവ്ദത്ത് പടിക്കലും അനൂജ് റാവത്തും സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 115 പന്തില്‍ നിന്ന് 15 ബൗണ്ടറികളും രണ്ട് സിക്‌സറുമടക്കമാണ് ദേവ്ദത്ത് 121 റണ്‍സ് അടിച്ചുകൂട്ടിയത്. അനൂജ് റാവത്ത് 102 റണ്‍സ് നേടി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപണര്‍മാരായ ദേവ്ദത്ത്- അനൂജ് സഖ്യത്തിന്റെ മികവില്‍ ആറ് വിക്കറ്റിന് 354 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഒന്നാം വിക്കറ്റിൽ 205 റണ്‍സിന്റെ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ഈ സഖ്യം പിരിഞ്ഞത്. മറുപടി ബാറ്റിങിനിറങ്ങിയ യു.എ.ഇ 133 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ രണ്ടാം വിജയമാണിത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നേപ്പാളിനെ 172 റണ്‍സിന് ഇന്ത്യ തകര്‍ത്തിരുന്നു.

നായകന്‍ പവന്‍ ഷാ (45), സമീര്‍ ചൗധരി (42) എന്നിവരുടെ അവസോരിചത ബാറ്റിങും ഇന്ത്യന്‍ സ്‌കോറിലേക്ക് സംഭാവന നല്‍കി. മറുപടി ബാറ്റിങ്ങില്‍ യു.എ.ഇക്ക് അക്കൗണ്ട് തുറക്കും മുൻപേ ഓപണര്‍ റോണോക്കിനെ നഷ്ടമായി. പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കി. നാല് യു.എ.ഇ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ സിദ്ധാർഥ് ദേശായിയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. 41 റൺസെടുത്ത അലി മശ്രയാണ് യു.എ.ഇയുടെ ടോപ് സ്കോറർ. അവരുടെ നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ദേവ്ദത്താണ് കളിയിലെ കേമൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com