തുറന്നടിച്ച് മുരളി വിജ‌യ്; പുറത്താക്കുന്നതില്‍ പരാതിയില്ല, ഇനി എന്ത് ചെയ്യണമെന്നുകൂടി പറയണം

ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണിപ്പോൾ ഇന്ത്യൻ ഓപണർ മുരളി വിജയ്
തുറന്നടിച്ച് മുരളി വിജ‌യ്; പുറത്താക്കുന്നതില്‍ പരാതിയില്ല, ഇനി എന്ത് ചെയ്യണമെന്നുകൂടി പറയണം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ ഇത്തവണ വൻ ചർച്ചകൾക്കാണ് വഴിവച്ചത്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് കരുൺ നായരെ ഉൾപ്പെടുത്താത്തിനെ ചൊല്ലി മുൻ താരങ്ങളടക്കമുള്ളവർ സെലക്ഷൻ കമ്മിറ്റിയെ കണക്കിന് വിമർശിക്കുകയുണ്ടായി. ഇംഗ്ലീഷ് പര്യടനത്തില്‍ ടീമിലെടുത്തിട്ടും ഒരു കളിയില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്നത് തന്നെ ഏറെ വേദനിപ്പിച്ചതായി കരുണ്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു. ടീം മാനേജ്‌മെന്റും താനുമായി ആരോഗ്യകരമായ ആശയവിനിമയം ഒരിക്കല്‍ പോലും നടന്നിട്ടില്ലെന്നും കരുൺ പറഞ്ഞിരുന്നു. സമാന ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണിപ്പോൾ ഇന്ത്യൻ ഓപണർ മുരളി വിജയ്. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഒരിക്കല്‍ പോലും ടീം സെലക്ടര്‍മാര്‍ തന്നെ ബന്ധപ്പെട്ടില്ലെന്ന് മുരളി വിജയിയും ആരോപിക്കുന്നു. ടീമില്‍ നിന്ന് പുറത്താക്കുന്നതില്‍ പരാതിയില്ല. എന്നാല്‍ എന്തുകൊണ്ടാണ്, എന്താണ് ഇനി ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരം കിട്ടേണ്ടത് ഒരു താരത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. എന്നാല്‍ തന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്ന് മുരളി തുറന്നടിച്ചു. 

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ 20, 6, 0, 0 എന്നിങ്ങനെയായിരുന്നു മുരളിയുടെ സ്‌കോര്‍. ആദ്യ മൂന്ന് ടെസ്റ്റിന് ശേഷം മുരളിയെ ഒഴിവാക്കിയിരുന്നു. നിലവിൽ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കുന്ന താരം മികച്ച പ്രകടനമാണ് മുരളി വിജയ് കാഴ്ച വെയ്ക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കും മുരളിയെ പരി​ഗണിച്ചില്ല. പകരമെത്തിയ പൃഥി ഷാ കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com