ഭാര്യമാരെ മുഴുവന്‍ സമയവും കളിക്കാര്‍ക്കൊപ്പം വിടണം, ബിസിസിഐയോട് കോഹ് ലി

നിലവില്‍, വിദേശ പരമ്പരകളില്‍ രണ്ടാഴ്ച മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക്‌കളിക്കാര്‍ക്കൊപ്പം കഴിയാന്‍ സാധിക്കുക
ഭാര്യമാരെ മുഴുവന്‍ സമയവും കളിക്കാര്‍ക്കൊപ്പം വിടണം, ബിസിസിഐയോട് കോഹ് ലി

ന്യൂഡല്‍ഹി: വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയണം എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. പരമ്പര അവസാനിക്കുന്നതു വരെ ഭാര്യമാരെ കളിക്കാരുടെ ഒപ്പം നിര്‍ത്താന്‍ അനുവദിക്കണം എന്ന് കോഹ് ലി ബിസിസിഐയോട് ആവശ്യപ്പെട്ടു. 

നിലവില്‍, വിദേശ പരമ്പരകളില്‍ രണ്ടാഴ്ച മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക്‌
കളിക്കാര്‍ക്കൊപ്പം കഴിയാന്‍ സാധിക്കുക. കോഹ് ലിയുടെ ആവശ്യം ബിസിസിഐ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് മുന്‍പാകെ വെച്ചു. ഇതില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കില്ല. 

ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നാം ടെസ്റ്റ് വരെ മാത്രമേ കുടുംബാംഗങ്ങളെ ബിസിസിഐ കളിക്കാര്‍ക്കൊപ്പം നിര്‍ത്തിയുള്ളു. കളിയില്‍ പരാജയപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് നേരെയും ആരാധകരുടെ ഭാഗത്ത് നിന്നും അധിക്ഷേപം ഉയരും എന്ന കാരണം ചൂണ്ടിയാണ് ബിസിസിഐ നടപടി. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉടനീളം അനുഷ്‌ക കോഹ് ലിക്കൊപ്പം ഉണ്ടായിരുന്നു. എന്തുകൊണ്ട് അനുഷ്‌കയ്ക്ക് മാത്രം ഇളവ് എന്ന നിലയില്‍ ആരാധകരുടെ ഭാഗത്ത് നിന്നും ചോദ്യം ഉയരുകയും ഉണ്ടായി. 

ടീമുകള്‍ക്കൊപ്പം കുടുംബാംഗങ്ങളെ വിടുന്നതില്‍ ഇന്ത്യയെ കൂടാതെ പല രാജ്യങ്ങളും നിയന്ത്രണം വെച്ചിട്ടുണ്ട്. ഇംഗ്ലണ്ട ക്രിക്കറ്റ് ബോര്‍ഡും സമാനമായ രീതിയാണ് പിന്തുടര്‍ന്നത്. 2007ലെ ആഷസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 5-0ന് പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com