2015ല്‍ 15 വയസ്, 2018 ആയപ്പോള്‍ കൂടിയത് ഒരു വയസ് മാത്രം; ഐഎസ്എല്ലില്‍ പ്രായത്തട്ടിപ്പ്?

ടൂര്‍ണമെന്റില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മുഖി എന്നായിരുന്നു പ്രഖ്യാപിച്ചത്
2015ല്‍ 15 വയസ്, 2018 ആയപ്പോള്‍ കൂടിയത് ഒരു വയസ് മാത്രം; ഐഎസ്എല്ലില്‍ പ്രായത്തട്ടിപ്പ്?

ഐഎസ്എല്ലിലെ വമ്പന്മാരായ ബംഗളൂരുവിനെ സമനിലയില്‍ തളയ്ക്കാന്‍ ജംഷഡ്പൂരിനെ സഹായിച്ച് ഗോള്‍ വല കുലുക്കിയത് ഗൗരവ് മുഖിയായിരുന്നു. ഐഎസ്എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ  ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡായിരുന്നു ഗൗരവ് മുഖി അവിടെ സ്വന്തമാക്കിയത്. പക്ഷേ 2015ന് ശേഷം ഐഎസ്എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ക്ക് കൂടിയത് ഒരു വയസ് മാത്രം. 

മൂന്ന് വര്‍ഷം മുന്‍പ് ജാര്‍ഖണ്ഡിനെ ദേശീയ യൂത്ത് ഫുട്‌ബോള്‍ കിരീടം ചൂടിക്കുമ്പോള്‍ 15 വയസായിരുന്നു ഗൗരവ് മുഖിയുടെ പ്രായം. ജംഷഡ്പൂരിന്റെ ബംഗളൂരുവിനെതിരായ മത്സരത്തില്‍ ഗൗരവ് ഐഎസ്എല്ലില്‍ അരങ്ങേറി. ഗോളും അടിച്ചു. ലീഗ് ഓര്‍ഗനൈസര്‍മാരായ റിലയന്‍സ്, ടൂര്‍ണമെന്റില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മുഖി എന്നായിരുന്നു പ്രഖ്യാപിച്ചത്. 

ഐഎസ്എല്‍ അധികൃതര്‍ പറയുന്നത് പ്രകാരം മുഖിയുടെ പ്രായം പതിനാറ് വയസ്. എന്നാല്‍ പ്രായത്തില്‍ മുഖിയുടെ വെട്ടിപ്പ് ഇത് ആദ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. ദേശീയ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡ് 8-3ന് ജയിച്ചപ്പോള്‍ അഞ്ച് ഗോളുകള്‍ മുഖിയുടെ പേരിലായിരുന്നു. മുഖിയുടെ പ്രകടനത്തില്‍ താത്പര്യം തോന്നിയ സെലക്ടര്‍മാര്‍ 2017 അണ്ടര്‍ 17 ലോക കപ്പ് ടീമില്‍ മുഖിയെ ഉള്‍പ്പെടുത്തുന്നതിന് സെലക്ഷന്‍ ക്യാമ്പ് നടത്തി. 

മുഖിയുടെ ജാര്‍ഖണ്ഡ് ടീമിലെ മറ്റ് നാല് അംഗങ്ങളും സെല്ഷന്‍ ട്രയലിന് എത്തി. എന്നാല്‍ ഗോവയിലെ ദേശിയ അക്കാദമിയില്‍ നടന്ന സെലക്ഷന്‍ ക്യാമ്പില്‍ മുഖിയുടെ മത്സരം വീക്ഷിച്ചവര്‍ക്ക്, പ്രായത്തില്‍ കവിഞ്ഞ പക്വത മുഖി കാണിക്കുന്നുണ്ടെന്ന് വ്യക്തമായി. പിന്നാലെ കഥയുടെ ചുരുളഴിയുകയും ചെയ്തു. 

പ്രായത്തില്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് മുഖി ഉള്‍പ്പെടെയുള്ളവര്‍ സമ്മതിച്ചതായി ജാര്‍ഖണ്ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഗുലാം റബ്ബാനി പറയുന്നു.
ജാര്‍ഖണ്ഡിനെ സബ് ജൂനിയര്‍ വിജയിയായി പ്രഖ്യാപിച്ചത് പിന്‍വലിക്കുകയും, ഈ കളിക്കാരെ രണ്ട് വര്‍ഷത്തേക്ക് എഐഎഫ്എഫ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ജാര്‍ഖണ്ഡ് ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കി. 

2015ല്‍ ജാര്‍ഖണ്ഡിന് കിരീടം നേടിക്കൊടുക്കുന്ന സമയത്ത് 15 വയസാണ് മുഖിയുടെ പ്രായം എന്നാണ് പറയപ്പെടുന്നത്. അങ്ങിനെ എങ്കില്‍ ഇപ്പോള്‍ പതിനെട്ട് വയസായിരിക്കണം. എന്നാല്‍ ഐഎസ്എല്‍ അധികൃതര്‍ പറയുന്ന പ്രായം പതിനാറ് വയസെന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com