1.4 ഓവറില്‍ ചെയ്‌സ് ചെയ്ത് ജയിക്കുമോ? 10 ഓവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി എട്ട് വിക്കറ്റ് എടുത്താല്‍ ജയിക്കാം

ആദ്യ ഓവറില്‍ തന്നെ അനായാസം ജയിച്ചു കയറാവുന്ന മത്സരം രണ്ടാം ഓവറിലേക്ക് നീണ്ടു
1.4 ഓവറില്‍ ചെയ്‌സ് ചെയ്ത് ജയിക്കുമോ? 10 ഓവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി എട്ട് വിക്കറ്റ് എടുത്താല്‍ ജയിക്കാം

11.5 ഓവറില്‍ വീണത് പത്ത് വിക്കറ്റ്, വിട്ടുകൊടുത്തത് പത്ത് റണ്‍സ്. ഐസിസിയുടെ ലോക കപ്പ് ട്വന്റി20യുടെ യോഗ്യതാ റൗണ്ട് മത്സരത്തിലായിരുന്നു ആരെയും ഞെട്ടിക്കുന്ന കളി പിറന്നത്. മ്യാന്‍മറായിരുന്നു ബാറ്റിങ്ങിലെ തകര്‍ന്നടിയലില്‍ റെക്കോര്‍ഡ് ഇട്ടത്. 

മ്യാന്‍മറും മലേഷ്യയും തമ്മിലായിരുന്നു മത്സരം. കളി തുടങ്ങി ആദ്യ മൂന്ന് പന്ത് നേരിട്ടപ്പോള്‍ തന്നെ മ്യാന്‍മറിന്റെ ആദ്യ രണ്ട് വിക്കറ്റുകള്‍ തെറിച്ചു. ഇടയ്ക്ക് മഴ വില്ലനായി എത്തിയ മ്യാന്‍മറിന്റെ തകര്‍ച്ചയ്ക്ക് ഇടവേള വീണു. മഴയ്ക്ക് ശേഷം കളി തുളങ്ങിയ 10.1 ഓവറെ മലേഷ്യയ്ക്ക് എറിയേണ്ടതായി വന്നുള്ളു.

10 ഓവറില്‍ മ്യാന്‍മര്‍ നേടിയത് ഒമ്പത് റണ്‍സ്, കളഞ്ഞത് എട്ട് വിക്കറ്റും. 5/3 എന്ന അത്ഭുത സ്‌പെല്‍ പുറത്തെടുത്ത മലേഷ്യയുടെ പവന്‍ദീപ് സിങ്ങാണ് മ്യാന്‍മര്‍ ബാറ്റ്‌സ്മാന്‍മാരെ ഒന്നിനു പിറകെ ഒന്നായി മടക്കിയത്. മ്യാന്‍മറിന്റെ ബാറ്റിങ് നിരയില്‍ ആറ് പേര്‍ ഡക്കായി മടങ്ങിയപ്പോള്‍, ടോട്ടല്‍ സ്‌കോറായ ഒമ്പത് റണ്‍സില്‍ ആറ് റണ്‍സ് സിംഗിളിലൂടെ നേടി. മൂന്ന് റണ്‍സ് ബൈ ആയിരുന്നു. 

നിഷ്പ്രയാസം ജയിച്ചു കയറാമെന്ന് കരുതി ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ മലേഷ്യയ്ക്കും തുടക്കത്തില്‍ പണി കിട്ടി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മലേഷ്യയുടെ വിജയ ലക്ഷ്യം എട്ട് ഓവറില്‍ ആറ് റണ്‍സ് ആയി കുറച്ചിരുന്നു. ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയുടെ ഓപ്പണര്‍മാരെ റണ്‍സ് എടുക്കാന്‍ അനുവദിക്കാതെ മ്യാന്‍മര്‍ തിരിച്ചയച്ചു.

ആദ്യ ഓവറില്‍ തന്നെ അനായാസം ജയിച്ചു കയറാവുന്ന മത്സരം രണ്ടാം ഓവറിലേക്ക് നീണ്ടു. രണ്ടാം ഓവറില്‍ മലേഷ്യയുടെ സുബാന്‍ അലഗരത്‌നം ബോള്‍ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി ലക്ഷ്യം കണ്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com