ധോനിയെ വീണ്ടും നായകനാക്കിയത് ശരിയായില്ല, സെലക്ടര്‍മാര്‍ക്ക് അതൃപ്തി

ഒരിക്കല്‍ കൂടി നായകനായതോടെ റിക്കി പോണ്ടിങ്, സ്റ്റീഫന്‍ ഫ്‌ലെമിങ് എന്നിവരുടെ റെക്കോര്‍ഡിന് അരികെ എത്താന്‍ ധോനിക്കുമായി
ധോനിയെ വീണ്ടും നായകനാക്കിയത് ശരിയായില്ല, സെലക്ടര്‍മാര്‍ക്ക് അതൃപ്തി

അപ്രതീക്ഷിതമായിട്ടായിരുന്നു ധോനി അന്ന് ഒരിക്കല്‍ കൂടി നായക കുപ്പായത്തില്‍ എത്തിയത്. ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയെ നയിച്ച ധോനി, 200 ഏകദിനങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കുപ്പായം അണിഞ്ഞുവെന്ന നേട്ടവും സ്വന്തമാക്കി. പക്ഷേ ധോനി ഒരിക്കല്‍ കൂടി നായകനായി എത്തിയത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. 

ഇന്ത്യന്‍ ടീം സെലക്ടര്‍മാരെയാണ് ധോനിയെ നായകനാക്കി ഇറക്കിയ നീക്കം പ്രകോപിപ്പിച്ചിരിക്കുന്നത്. ടീമില്‍ കാര്യമായ അഴിച്ചു പണി നടത്തി, നായകന്‍ രോഹിത് ശര്‍മയേയും, ഉപനായകന്‍ ശിഖര്‍ ധവാനേയും മാറ്റി നിര്‍ത്തി, ധോനിയെ നായകനാക്കി ഇറക്കിയതില്‍ സെലക്ടര്‍മാര്‍ അതൃപ്തി അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

696 ദിവസത്തിന് ശേഷമായിരുന്നു ധോനി നായക സ്ഥാനത്തേക്ക് തിരികെ എത്തിയത്. 2007 സെപ്തംബറിലായിരുന്നു ധോനി നായക സ്ഥാനത്ത് നിന്നും മാറിയത്. ഒരിക്കല്‍ കൂടി നായകനായതോടെ റിക്കി പോണ്ടിങ്, സ്റ്റീഫന്‍ ഫ്‌ലെമിങ് എന്നിവരുടെ റെക്കോര്‍ഡിന് അരികെ എത്താന്‍ ധോനിക്കുമായി. ടീമിനെ 200 ഏകദിനങ്ങളില്‍ നയിക്കുക എന്ന നേട്ടം ഇതിന് മുന്‍പ് സ്വന്തമാക്കിയവര്‍ ഇവരായിരുന്നു. 

2002 മുതല്‍ 2012 വരെ ഓസീസിനെ നയിച്ച പോണ്ടിങ് 230 മത്സരങ്ങളില്‍ ക്യാപ്റ്റന്‍  ക്യാപ് അണിഞ്ഞു. 218 മത്സരങ്ങളിലാണ് ഫ്‌ലെമിങ് കീവിസിനെ നയിച്ചത്. എന്നാല്‍ ഒരു മത്സരത്തില്‍ നിന്നും രോഹിത് ശര്‍മ വിട്ടു നിന്നത് അംഗീകരിക്കാന്‍ സെലക്ടര്‍മാര്‍ക്ക് വയ്യെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com