വീണ്ടും അമ്പരപ്പിച്ച് സൗരഭ്; യൂത്ത് ഒളിംപിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം

യൂത്ത് ഒളിംപിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ഷൂട്ടിങിലാണ് ഇന്ത്യയുടെ മൂന്നാം സ്വർണം. പതിനാറുകാരൻ സൗരഭ് ചൗധരിയാണ് സുവർണ താരമായത്
വീണ്ടും അമ്പരപ്പിച്ച് സൗരഭ്; യൂത്ത് ഒളിംപിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം

ബ്യൂണസ് അയേഴ്സ്: യൂത്ത് ഒളിംപിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ഷൂട്ടിങിലാണ് ഇന്ത്യയുടെ മൂന്നാം സ്വർണം. പതിനാറുകാരൻ സൗരഭ് ചൗധരിയാണ് സുവർണ താരമായത്. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് സൗരഭ് ചൗധരി സ്വർണം വെടിവച്ചിട്ടത്. ആകെ 244.2 പോയിന്റുമായാണ് ചൗധരി സ്വർണത്തിലേക്കെത്തിയത്. 236.7 പോയിന്റുമായി ദക്ഷിണ കൊറിയൻ താരം സുങ് യുൻഹോ വെള്ളിയും 215.6 പോയിന്റുമായി സ്വിറ്റ്സർലൻഡിന്റെ സോലാരി ജേസൺ വെങ്കലവും നേടി. ഇതോടെ മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ആറായി ഉയർന്നു.

ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടി അമ്പരപ്പിച്ച താരമാണ് സൗരഭ്. ജൂനിയർ ഷൂട്ടിങ് ലോക ചാംപ്യൻഷിപ്പിലും ഇതേയിനത്തിൽ സ്വർണം നേടിയിരുന്നു.

നേരത്തേ, പുരുഷന്മാരുടെ 62 കിലോഗ്രാം ഭാരോദ്വഹനത്തിൽ 274 കിലോഗ്രാം ഉയർത്തി മിസോറമിന്റെ കൗമാര താരം ജെറമി ലാൽറിനുംഗയാണ് യൂത്ത് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യം സ്വർണം നേടിയത്. വനിതകളുടെ ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടി മനു ഭക്കറിലൂടെയാണ് ഇന്ത്യ രണ്ടാം സ്വർണം സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com