ട്രാക്കിലെ വേഗതയുമായി പറന്ന് സൂപ്പര്‍ ഗോള്‍;  ആദ്യ ഗോളടിച്ച് ഉസൈന്‍ ബോള്‍ട്ട്‌

അരങ്ങേറ്റം കുറിച്ച്‌ രണ്ടാമത്തെ മത്സരത്തിലാണ് ട്രാക്കിലെ വേഗത മൈതാനത്തേക്കും എത്തിച്ച് ബോള്‍ട്ട് വല കുലുക്കിയത്
ട്രാക്കിലെ വേഗതയുമായി പറന്ന് സൂപ്പര്‍ ഗോള്‍;  ആദ്യ ഗോളടിച്ച് ഉസൈന്‍ ബോള്‍ട്ട്‌

രണ്ട് ഗോളടിച്ച് ഫുട്‌ബോള്‍ മൈതാനത്തെ തുടക്കവും ഗംഭീരമാക്കി ട്രാക്കിലെ വേഗരാജാവ്. പ്രൊഫഷണല്‍ ഫുട്‌ബോളറായി അരങ്ങേറ്റം കുറിച്ച്‌ രണ്ടാമത്തെ മത്സരത്തിലാണ് ട്രാക്കിലെ വേഗത മൈതാനത്തേക്കും എത്തിച്ച് ബോള്‍ട്ട് വല കുലുക്കിയത്. എ ലീഗിലെ സെന്‍ട്രല്‍ കോസ്റ്റ് മറൈന് വേണ്ടിയാണ് ബോള്‍ട്ട് ബൂട്ടണിയുന്നത്. 

തന്റെ വേഗതയുടെ മികവില്‍ എതിര്‍ ടീമിന്റെ പ്രതിരോധനിരക്കാരനെ മറികടന്നായിരുന്നു ബോള്‍ട്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്ക്. രണ്ടാമത്തെ ഗോള്‍ പിറന്നത് പോസ്റ്റിന് മുന്നില്‍ കൂട്ടപ്പൊരിച്ചിലില്‍ നിന്നും. രണ്ട് ഗോളുകള്‍ക്ക് ശേഷവും ബോള്‍ട്ടിന്റെ ട്രേഡ്മാര്‍ക്ക് ലൈറ്റ്‌നിങ് ബോള്‍ട്ട് പോസും...

അസാധ്യമായി ഒന്നുമില്ലെന്നായിരുന്നു ഗോള്‍ നേട്ടത്തിന് പിന്നാലെ ബോള്‍ട്ടിന്റെ പ്രതികരണം. എന്തും സാധ്യമാണ്. പരിധികളെ കുറിച്ച് ചിന്തിക്കരുത്. ഇതിന് വേണ്ടിയാണ് ഞാന്‍ അധ്വാനിച്ചത്. ലോകത്തിന് മുന്നില്‍ എന്നെ തെളിയിച്ചു കാട്ടിക്കൊടുക്കുവാനായിരുന്നു ശ്രമം. എങ്കിലും ഇനിയും തെറ്റുകള്‍ പരിഹരിക്കാനുണ്ടെന്ന് ബോള്‍ട്ട് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com