ഫ്രാന്‍സിനെ വിറപ്പിച്ച് ഐസ് ലാന്‍ഡ്; തലനാരിഴയ്ക്ക് രക്ഷപെടുത്തി എംബാപ്പെ

2016 യൂറോ കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 5-2ന് നേരിട്ട തോല്‍വിക്ക് ഐസ് ലാന്‍ഡ് കണക്ക് തീര്‍ക്കുമെന്ന് തോന്നിച്ച നിമിഷം
ഫ്രാന്‍സിനെ വിറപ്പിച്ച് ഐസ് ലാന്‍ഡ്; തലനാരിഴയ്ക്ക് രക്ഷപെടുത്തി എംബാപ്പെ

വീണ്ടും ഐസ് ലാന്‍ഡിന്റെ അട്ടിമറി ലോകം മുന്നില്‍ കണ്ടു. അതും ലോക ചാമ്പ്യന്മാരെ വിറപ്പിപ്പ്. പക്ഷേ അവസാന നിമിഷം ഹോല്‍മറും എംബാപ്പെയും വല കുലിക്കയപ്പോള്‍ തലനാരിഴയ്ക്ക് രക്ഷപെട്ട് സമനില പിടിച്ചു ഫ്രാന്‍സ്. 

ഫിഫ നാഷണല്‍ ലീഗിലായിരുന്നു സൗഹൃദ മത്സരത്തിലായിരുന്നു ഐസ് ലാന്‍ഡിന്റെ കുതിപ്പ്. ആദ്യ പകുതിയിലെ മുപ്പതാം മിനിറ്റില്‍ ബിര്‍കിറിലൂടെ വല കുലുക്കിയ ഐസ് ലാന്‍ഡ് രണ്ടാം പകുതിയുടെ 58ാം മിനിറ്റില്‍ അര്‍നാസന്റെ ഹെഡറിലൂടെ വീണ്ടും ഫ്രാന്‍സിനെ ഞെട്ടിച്ചു. 2016 യൂറോ കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 5-2ന് നേരിട്ട തോല്‍വിക്ക് ഐസ് ലാന്‍ഡ് കണക്ക് തീര്‍ക്കുമെന്ന് തോന്നിച്ച നിമിഷം. 

എന്നാല്‍ അവസാന മുപ്പത് മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി കളിച്ച എംബാപ്പെ 90ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി ഫ്രാന്‍സിനായി സമനില പിടിച്ചു.ഹോല്‍മറിന്റേയും കോല്‍ബിയിന്നിന്റേയും പിഴവായിരുന്നു അവസാന നിമിഷം ഐസ്ലാന്‍ഡിനെ പിന്നോട്ടടിച്ചത്. 

ലോക കപ്പ് ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങിയ ടീമിലെ ആറ് കളിക്കാരെ ഉള്‍പ്പെടുത്തിയായിരുന്നു കോച്ച് ദെഷാംപ്‌സിന്റെ പ്ലേയിങ് ഇലവന്‍. എന്നാല്‍ 2-0ന് പിന്നിലായതിന് പിന്നാലെ ഗ്രീസ്മാനെ പിന്‍വലിച്ച് എംബാപ്പെയെ കളത്തിലിറക്കേണ്ടി വന്നു. ഡെബെലെയുടെ ഗോള്‍ വല കുലുക്കാനുള്ള ശ്രമം തകര്‍പ്പന്‍ സേവിലൂടെ ഐസ് ലാന്‍ഡ് ഗോള്‍ കീപ്പര്‍ മറികടന്നതോടെ ഫ്രാന്‍സ് വീണ്ടും വിയര്‍ത്തു. എംബാപ്പെ വന്നതിന് പിന്നാലെ നിരവധി അവസരങ്ങളാണ് ഫ്രാന്‍സിന് മുന്നിലേക്ക് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com