ബൗള്‍ ചെയ്യുമ്പോള്‍ ചോര ഛര്‍ദ്ദിക്കുന്നു, രോഗം കണ്ടെത്തിയില്ല; ഓസീസ് താരം കളി നിര്‍ത്തുന്നു

ഈ ഘട്ടത്തില്‍, എന്തെങ്കിലും അത്ഭുതം സംഭവിച്ചാല്‍ മാത്രമേ കളിയിലേക്ക് മടങ്ങിയെത്താനാവുകയുള്ളുവെന്ന്‌ ഹേസ്റ്റിങ്‌സ് 
ബൗള്‍ ചെയ്യുമ്പോള്‍ ചോര ഛര്‍ദ്ദിക്കുന്നു, രോഗം കണ്ടെത്തിയില്ല; ഓസീസ് താരം കളി നിര്‍ത്തുന്നു

ശ്വാസകോശത്തിലെ പ്രശ്‌നത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ച് ഓസീസ് ക്രിക്കറ്റ് താരം ജോണ്‍ ഹേസ്റ്റിങ്‌സ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗാവസ്ഥ അലട്ടുകയാണ്. എന്നാല്‍ എന്താണ് രോഗം എന്ന് ഇതുവരെ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ലെന്നും ഹേസ്റ്റിങ്‌സ് പറയുന്നു. 

ബൗള്‍ ചെയ്യുമ്പോള്‍ ചോര ഛര്‍ദ്ദിക്കുകയാണ്. ഈ വര്‍ഷം എനിക്ക് ബോള്‍ ചെയ്യാനാവില്ല. ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലാ എങ്കില്‍ ഒരു വര്‍ഷത്തിനപ്പുറവും കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. ദീര്‍ഘകാലത്തേക്ക് പ്രശ്‌നമുണ്ടാക്കുന്ന ഒന്നല്ല ഇത്. ഈ ഘട്ടത്തില്‍, എന്തെങ്കിലും അത്ഭുതം സംഭവിച്ചാല്‍ മാത്രമേ കളിയിലേക്ക് മടങ്ങിയെത്താനാവുകയുള്ളുവെന്ന്‌ ഹേസ്റ്റിങ്‌സ് പറഞ്ഞു. 

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു ടെസ്റ്റും 29 ഏകദിനങ്ങളും, ഒന്‍പത് ട്വ്ന്റി20യും ഹേസ്റ്റിങ്‌സ് കളിച്ചിട്ടുണ്ട്. സിഡ്‌നി സിക്‌സുമായി ഹേസ്റ്റിങ്‌സ് കരാറില്‍ ഒപ്പിട്ടിട്ടുണ്ടെങ്കിലും ഈ ബിഗ് ബാഷ് ലീഗ് സീസണില്‍ താരം കളിക്കില്ലെന്ന് വ്യക്തമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com