വാസ്തുദോഷം തീര്‍ക്കാന്‍ സ്‌റ്റേഡിയത്തിനുള്ളില്‍ ക്ഷേത്രം; ഇന്ത്യ-വിന്‍ഡിസ് കളി നിയന്ത്രിക്കുന്നത് ഗണപതി!

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് നടക്കുന്ന ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിനുള്ളിലാണ് ഈ ക്ഷേത്രം
വാസ്തുദോഷം തീര്‍ക്കാന്‍ സ്‌റ്റേഡിയത്തിനുള്ളില്‍ ക്ഷേത്രം; ഇന്ത്യ-വിന്‍ഡിസ് കളി നിയന്ത്രിക്കുന്നത് ഗണപതി!

ഇന്ത്യ കളി ജയിക്കാന്‍ ക്ഷേത്രങ്ങളില്‍ വഴിപാട് നേരുന്നവരുടെ നാടാണ് നമ്മുടേത്. അങ്ങിനെയുള്ള നാട്ടിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനുള്ളില്‍ ക്ഷേത്രം നിര്‍മിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് നടക്കുന്ന ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിനുള്ളിലാണ് ഈ ക്ഷേത്രം. 

2011ലാണ് ഈ ഗ്രൗണ്ടിനുള്ളില്‍ ക്ഷേത്രം നിര്‍മിക്കുന്നത്. ഇവിടെ ഇന്ത്യന്‍ ടീമിനും, ഐപിഎല്‍ ടീമായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്‌സിനും ജയിക്കാതെ സാധിക്കാതെ വന്നു. ആതിഥേയര്‍ക്ക് ഗ്രൗണ്ട് അനുകൂലമാകാതെ വന്നതോടെ വാസ്തുദോഷം മൂലമാണ് ഈ പ്രശ്‌നമെന്ന് തെളിഞ്ഞു. വാസ്തു ദോഷം പരിഹരിക്കാന്‍ ക്ഷേത്രം നിര്‍മിക്കുകയായിരുന്നു. 

ഗണപതി ക്ഷേത്രമാണ് ഇത്. ക്ഷേത്രം നിര്‍മിച്ചതിന് ശേഷം ഇന്ത്യ ഒരു കളിയില്‍ പോലും പരാജയപ്പെട്ടിട്ടില്ലെന്നാണ് ഇവരുടെ വാദം. 2005ലായിരുന്നു ഇവിടെ ആദ്യ രാജ്യാന്തര മത്സരം വരുന്നത്. അന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റു. 2007ലും 2009ലും ഇന്ത്യ ഇവിടെ ഓസ്‌ട്രേലിയയോട് തോറ്റു. ഒടുവില്‍ 2011 ഒക്ടോബര്‍ പതിനാലിനാണ് ഇന്ത്യ ഈ ഗ്രൗണ്ടില്‍ ജയിക്കുന്നത്. ഇതിന് മുന്‍പ് മത്സരം വന്നപ്പോള്‍ പരിശീലനത്തിനിടെ ധോനി ക്ഷേത്രത്തിലേക്ക് എത്തി അനുഗ്രഹം വാങ്ങിയിരുന്നു എന്ന് ക്ഷേത്രത്തിലെ പൂജാരി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com