രണ്ടു പതിറ്റാണ്ടിന് ശേഷം ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ ; സന്ദേശ് ജിങ്കാന്‍ നായകന്‍

ചൈനീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മല്‍സരമാണിത്. വൈകീട്ട് 4.30നാണ് മല്‍സരം
രണ്ടു പതിറ്റാണ്ടിന് ശേഷം ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ ; സന്ദേശ് ജിങ്കാന്‍ നായകന്‍

ബീജിംഗ് : രണ്ട് പതിറ്റാണ്ടിന് ശേഷം ഫുട്‌ബോള്‍ മൈതാനത്ത് ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍. അന്താരാഷ്ട്ര സൗഹൃമല്‍സരത്തില്‍ ഇന്ത്യ ഇന്ന് ചൈനയെ നേരിടും. ചൈനീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മല്‍സരമാണിത്. വൈകീട്ട് 4.30നാണ് മല്‍സരം. 

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കാനാണ് ഇന്ത്യയെ നയിക്കുക.  അനസ് എടത്തൊടിക, ആഷിഖ് കരുണിയന്‍ എന്നിവരാണഅ ടീമിലെ മലയാളികള്‍. ബംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഇന്ത്യന്‍ ഗോള്‍വല കാക്കുക. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് ഇന്ത്യന്‍ പരിശീലകന്‍. 

കൊച്ചിയില്‍ 1997 ലെ നെഹ്‌റു കപ്പിലാണ് അയല്‍ക്കാരായ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്. ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മല്‍സരത്തില്‍ അന്ന് ചൈന ഇന്ത്യയെ 2-1 ന് തോല്‍പ്പിച്ചിരുന്നു. അതിന് മധുര പ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണിത്. ലോകറാങ്കിങ്ങില്‍ 76 -ാം സ്ഥാനത്താണു ചൈന. ഇന്ത്യ 97-ാം സ്ഥാനത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com