പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട കശ്യപ് സുഷമയോട് സഹായം തേടി, കായിക മന്ത്രി മറുപടി നല്‍കി

ഡന്‍മാര്‍ക്ക് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, സര്‍ലൗക്‌സ് ഓപ്പണ്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനായി പോകേണ്ടതുണ്ട്
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട കശ്യപ് സുഷമയോട് സഹായം തേടി, കായിക മന്ത്രി മറുപടി നല്‍കി

ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളുമായുള്ള കശ്യപിന്റെ പ്രണയ വാര്‍ത്തകളായിരുന്നു അടുത്തിടെ കായിക ലോകത്ത് നിറഞ്ഞു നിന്നിരുന്നത്. പത്ത് വര്‍ഷം ഒളിപ്പിച്ച പ്രണയം വെളിപ്പെടുത്തി, ഇരുവരും വിവാഹത്തിന് ഒരുങ്ങവെ കശ്യപിന് അവിചാരിതമായി കിട്ടിയ ഒരു എട്ടിന്റെ പണിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. 

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് കുഴങ്ങുകയായിരുന്നു കശ്യപ്. ആംസ്റ്റര്‍ഡാമില്‍ വെച്ച് കശ്യപിന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. ഡന്‍മാര്‍ക്ക് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, സര്‍ലൗക്‌സ് ഓപ്പണ്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനായി പോകേണ്ടതുണ്ട്. ഡെന്‍മാര്‍ക്കിലേക്ക് പറക്കേണ്ടതിനുള്ള ടിക്കറ്റ് ഒക്ടബോര്‍ 14ാം തിയതിയിലാണ്. സഹായിക്കണം എന്നായിരുന്നു കശ്യപിന്റെ ട്വീറ്റ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരെ ടാഗ് ചെയ്തായിരുന്നു കശ്യപിന്റെ ട്വീറ്റ്. ട്വീറ്റ് വന്നതിന് പിന്നാലെ കശ്യപിന് മറുപടിയുമായി കായിക മന്ത്രി എത്തി. ബന്ധപ്പെട്ട മന്ത്രാലയുമായി സംസാരിച്ചു. എത്രയും വേഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയതായും റാത്തോഡ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com