വീണ്ടും സെഞ്ചുറിക്കരികെ വീണ് പന്ത്, പക്ഷേ ദ്രാവിഡിനൊപ്പം അപൂര്‍വ റെക്കോര്‍ഡിട്ടു

1997ല്‍ ലങ്കയ്‌ക്കെതിരെ 92, 93 എന്നീ സ്‌കോറിന് ദ്രാവിഡ് പുറത്തായിരുന്നു
വീണ്ടും സെഞ്ചുറിക്കരികെ വീണ് പന്ത്, പക്ഷേ ദ്രാവിഡിനൊപ്പം അപൂര്‍വ റെക്കോര്‍ഡിട്ടു

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും എട്ട് റണ്‍സ് അകലെ പന്തിന് സെഞ്ചുറി നഷ്യമായി. രാജ്‌കോട്ടിലും ഹൈദരാബാദിലും 92 റണ്‍സില്‍ എത്തി നില്‍ക്കെ സെഞ്ചുറി നഷ്ടമായതിന്റെ നിരാശയിലാണെങ്കിലും അതിലും പന്ത് ഒരു ഇതിഹാസ താരത്തിനൊപ്പം റെക്കോര്‍ഡിട്ടു. 

തുടര്‍ച്ചയായ രണ്ട് ഇന്നിങ്‌സിലും 90 റണ്‍സിന് പുറത്തായെന്ന റെക്കോര്‍ഡില്‍ രാഹുല്‍ ദ്രാവിഡിനൊപ്പമാണ് റിഷഭ് പന്ത് എത്തിയത്. 1997ല്‍ ലങ്കയ്‌ക്കെതിരെ 92, 93 എന്നീ സ്‌കോറിന് ദ്രാവിഡ് പുറത്തായിരുന്നു. രാജ്‌കോട്ട് ടെസ്റ്റില്‍ ബിഷുവിന് വിക്കറ്റ് നല്‍കു നിരാശനാക്കിയ പന്ത് ഹൈദരാബാദ് ടെസ്റ്റില്‍ ഷിമ്രോന് പിടികൊടുക്കുകയായിരുന്നു. 

രണ്ടാം ടെസ്റ്റില്‍ രഹാനേയ്‌ക്കൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ പന്തിന് സാധിച്ചിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 152 റണ്‍സാണ് ഇന്ത്യയുടെ ലീഡില്‍ നിര്‍ണായകമായത്. 134 പന്തില്‍ നിന്നും പതിനൊന്ന് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു ഹൈദരാബാദിലെ പന്തിന്റെ ഇന്നിങ്‌സ്. 

ടെസ്റ്റില്‍ അരങ്ങേറിയതിന് പിന്നാലെ ബാറ്റിങ്ങില്‍ തന്റെ മികവ് പുറത്തെടുക്കാന്‍ പന്തിന് കഴിഞ്ഞിരുന്നു. തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ പന്ത് ഇപ്പോള്‍ ഏകദിന ടീമിലേക്കും തന്റെ പേര് എത്തിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com