സെവാഗിന് ജന്മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍; ലാലേട്ടായെന്ന് വിളിച്ച് സെവാഗ്‌

സെവാഗിനുള്ള ജന്മദിന ആശംസയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്
സെവാഗിന് ജന്മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍; ലാലേട്ടായെന്ന് വിളിച്ച് സെവാഗ്‌

നാല്‍പ്പതാം ജന്മദിനം ആഘോഷിക്കുകയാണ് ബൗളര്‍മാരുടെ പേടിസ്വപ്നമായിരുന്നു ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. സെവാഗിനുള്ള ജന്മദിന ആശംസയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. താരത്തിന് ആശംസ അറിയിച്ച് എത്തിയവരില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാലുമുണ്ട്. 

പ്രിയപ്പെട്ട സെവാഗിന് ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ മോഹന്‍ലാലിന് നന്ദി പറഞ്ഞ് സെവാഗുമെത്തി. നന്ദി ലാലേട്ടാ എന്നാണ് സെവാഗിന്റെ മറുപടി. സെവാഗിന്റെ ലാലേട്ട എന്ന വിളിയാണ് ആരാധകരില്‍ കൗതുകമുണര്‍ത്തിയത്.

മോഹല്‍ലാലിന്റെ ജന്മദിനത്തില്‍ ആശംസയുമായി സെവാഗും എത്തിയിരുന്നു. മോളിവുഡിന്റെ രാജാവിന് ജന്മദിനാശംസകള്‍ എന്നായിരുന്നു സെവാഗ് അന്ന് ട്വീറ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com