ഞങ്ങള്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് പാകിസ്താനിലുമുണ്ട് പിടി; മറുപടിയുമായി ഭൂമ്രയും

പാക്കിസ്ഥാന്‍ കുട്ടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതിന് പിന്നാലെ ഭൂമ്രയുടെ മുന്നിലേക്കുമെത്തി
ഞങ്ങള്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് പാകിസ്താനിലുമുണ്ട് പിടി; മറുപടിയുമായി ഭൂമ്രയും

ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളുമായി എത്തുന്ന ഭൂമ്രയ്ക്ക് മുന്നില്‍ ഏത് കൊലകൊമ്പന്‍ ബാറ്റ്‌സ്മാനും ഒന്ന് വിയര്‍ക്കും. ഭൂമ്രയുടെ ബൗളിങ് ആക്ഷനും ലോകത്തെമ്പാടും ആരാധകരുണ്ട്. ഭൂമ്രയെ ആരാധിക്കുന്ന അഞ്ചു വയസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

അതും പാക്കിസ്ഥാനില്‍ നിന്നും. ഭൂമ്രയുടെ ബൗളിങ് ആക്ഷന്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ഈ അഞ്ചു വയസുകാരന്‍. പാക്കിസ്ഥാന്‍ കുട്ടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതിന് പിന്നാലെ ഭൂമ്രയുടെ മുന്നിലേക്കുമെത്തി. 

തന്റെ കുട്ടിക്കാലത്തെ ഓര്‍മിപ്പിക്കുന്നു എന്നായിരുന്നു വീഡിയോ റീട്വീറ്റ് ചെയ്ത് ഭൂമ്ര പറഞ്ഞത്. കുട്ടിക്കാലത്ത താനും പ്രിയപ്പെട്ട ബൗളര്‍മാരുടെ ബൗളിങ് ശൈലികള്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ന് എന്റെ ബൗളിങ് ശൈലി കുട്ടികള്‍ അനുകരിക്കുന്നു എന്നത് തരുന്ന സന്തോഷം ചെറുതല്ലെന്നും ഭൂമ്ര പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com