സച്ചിൻ ടെണ്ട‍ുൽക്കറെ പിന്തള്ളി ആ റെക്കോർഡും ഇനി കോഹ്‌ലിക്ക് സ്വന്തം

സച്ചിൻ ടെണ്ട‍ുൽക്കറെ പിന്തള്ളി ആ റെക്കോർഡും ഇനി കോഹ്‌ലിക്ക് സ്വന്തം

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ സെഞ്ച്വറി നേടിയ കോഹ്‌ലി ഇന്നും മറ്റൊരു റെക്കോർഡും സ്വന്തമാക്കി

ഗുവാഹത്തി: ബാറ്റെടുത്താൽ ഫോമാകും. ഫോമായാൽ റെക്കോർഡിടും. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കാര്യമാണ് പറയുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ സെഞ്ച്വറി നേടിയ കോഹ്‌ലി ഇന്നും മറ്റൊരു റെക്കോർഡും സ്വന്തമാക്കി. ഏകദിനത്തിലെ തന്റെ 36ാം സെഞ്ച്വറി കുറിച്ച നായകൻ ടെസ്റ്റിലും ഏകദിനത്തിലുമായി ഏറ്റവും വേഗത്തിൽ 60 സെഞ്ച്വറികൾ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഇത്തവണയും കോഹ്‌ലി മറികടന്നത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ തന്നെ. 

386 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‌ലി ഈ നേട്ടത്തിൽ എത്തിയത്. സച്ചിൻ ഈ നേട്ടത്തിലെത്താൻ കോഹ്‌ലിയേക്കാൾ 40 ഇന്നിങ്സ് കൂടുതൽ കളിക്കേണ്ടി വന്നു. അന്താരാഷ്ട്ര കരിയറിൽ 36 ഏകദിന സെഞ്ച്വറികളും 24 ടെസ്റ്റ് സെഞ്ച്വറികളും കോഹ്‌ലി ഇതുവരെ നേടിയിട്ടുണ്ട്. 60 സെഞ്ച്വറി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമായി കോഹ്‌ലി ഇതോടെ മാറുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com