സൈനയ്ക്ക് വീണ്ടും പൂട്ടിട്ട് തായ് സു യിങ്; ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍ തോല്‍വി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2018 05:02 PM  |  

Last Updated: 21st October 2018 05:02 PM  |   A+A-   |  

123

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ സൈനാ നെഹ് വാളിന് തോല്‍വി. ചൈനീസ് തായ്‌പേയി താ യു യിങ്ങാണ് സൈനയെ കീഴടക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ചൈനീസ് താരം കിരീടം ചൂടിയത്. (സ്‌കോര്‍ 13-21, 21-13, 6-21)

ആദ്യ സെറ്റ് കയ്യില്‍ നിന്ന് പോയെങ്കിലും രണ്ടാം സെറ്റില്‍ സൈന ശക്തമായ തിരിച്ചു വരവ് നടത്തി. പക്ഷേ മൂന്നാം സെറ്റില്‍ സൈനയ്ക്ക് ഒരു സാധ്യതയും ചൈനീസ് താരം നല്‍കിയില്ല. ഏഷ്യന്‍ ഗെയിംസിന്റെ സെമി ഫൈനലിലും തായ് സു യിങ്ങ് സൈനയെ സെമിയില്‍ തോല്‍പ്പിച്ചിരുന്നു. 

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സെമിയില്‍ ഗ്രിഗറിയ മരിസ്‌കയെ തോല്‍പ്പിച്ചായിരുന്നു സൈന ഫൈനലിലേക്ക് കടന്നത്. സൈനയെ സംബന്ധിച്ച് ദുര്‍ബലരായ എതിരാളിയായിരുന്നു മരിസ്‌ക. ഈ സീസണില്‍ വലിയ ടൂര്‍ണമെന്റുകളില്‍ മികവ് കാണിക്കാന്‍ സൈനയ്ക്ക് കഴിഞ്ഞിരുന്നില്ല. മറ്റ് ടൂര്‍ണമെന്റുകളില്‍ പി.വി.സിന്ധു മികവ് കാട്ടിയെങ്കിലും ഡെന്‍മാര്‍ക്ക് ഓപ്പണില്‍ തുടക്കത്തിലെ സിന്ധുവിന് കാലിടറി.