ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ചേരാന്‍ മാഴ്‌സലോ; റയല്‍ മാഡ്രിഡിനോട് വിട ചൊല്ലി ബ്രസീല്‍ താരം യുവന്റസിലേക്ക് ? 

റയല്‍ മാഡ്രിഡില്‍ നിന്ന് ഒഴിവായി മാഴ്‌സലോ യുവന്റസിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി ഇറ്റാലിയന്‍ പത്രം ടുട്ടോസ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ചേരാന്‍ മാഴ്‌സലോ; റയല്‍ മാഡ്രിഡിനോട് വിട ചൊല്ലി ബ്രസീല്‍ താരം യുവന്റസിലേക്ക് ? 

മിലാന്‍: പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം മാഴ്‌സലോയും തമ്മില്‍ കളത്തിനകത്തും പുറത്തുമുള്ള സൗഹൃദം പ്രസിദ്ധമാണ്. ഈ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിലേക്ക് ചേക്കേറിയത്. 

ക്രിസ്റ്റിയാനോയും മാഴ്‌സലോയും തമ്മില്‍ റയലില്‍ ഒരുമിച്ച് കളിക്കുന്ന കാലത്താണ് സൗഹൃദത്തിലാകുന്നത്. കളത്തിനകത്ത് ഈ സൗഹൃദം റയലിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി മാഴ്‌സലോ റയലിന്റെ നിര്‍ണായക താരമാണ്. 

റയല്‍ മാഡ്രിഡില്‍ നിന്ന് ഒഴിവായി മാഴ്‌സലോ യുവന്റസിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി ഇറ്റാലിയന്‍ പത്രം ടുട്ടോസ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം റയല്‍ അധികൃതരോട് താരം വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണി സജീവമാകുന്ന സമയത്ത് റയല്‍ വിട്ട് യുവന്റസിലേക്ക് പോകാനാണ് താരം ശ്രമിക്കുന്നത്. ശ്രമങ്ങള്‍ വിജയം കണ്ടാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം വീണ്ടും മൈതാനത്തിറങ്ങാമെന്ന പ്രതീക്ഷയിലാണ് മാഴ്‌സലോ. 

നിലവില്‍ യുവന്റസ് താരമായ അലക്‌സ് സാന്‍ഡ്രോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. താരത്തിന് പകരം മാഴ്‌സലോയെ എത്തിക്കാന്‍ യുവന്റസും ശ്രമിക്കുന്നത്. 

മാഡ്രിഡില്‍ കണ്ട ക്രിസ്റ്റ്യാനോ- മാഴ്‌സലോ ദ്വയത്തിന്റെ മുന്നേറ്റം ഇനി യുവന്റസില്‍ കാണാമെന്ന പ്രതീക്ഷയുടെ വാതായനമാണ് മാഴ്‌സലോണ ഇപ്പോള്‍ തുറന്നിട്ടിരിക്കുന്നതെന്ന് ചുരുക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com