ഗ്രീന്‍ഫീല്‍ഡില്‍ അപ്പോള്‍ എല്ലാവരും കാണും; അവസാന മൂന്ന് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

 ഏഷ്യാ കപ്പിന് പിന്നാലെ വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലും, ആദ്യ രണ്ട് ഏകദിനത്തിലും ഇരുവര്‍ക്കും വിശ്രമം അനുവദിക്കുകയായിരുന്നു
ഗ്രീന്‍ഫീല്‍ഡില്‍ അപ്പോള്‍ എല്ലാവരും കാണും; അവസാന മൂന്ന് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

വിന്‍ഡിസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭൂമ്ര എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഏഷ്യാ കപ്പിന് പിന്നാലെ വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലും, ആദ്യ രണ്ട് ഏകദിനത്തിലും ഇരുവര്‍ക്കും വിശ്രമം അനുവദിക്കുകയായിരുന്നു.

മുഹമ്മദ് ഷമിയെ ടീമില്‍ നിന്നും ഒഴിവാക്കിയപ്പോള്‍, യുവതാരം ഖലീല്‍ അഹ്മദ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. കെ.എല്‍.രാഹുലും, മനീഷ് പാണ്ഡേയും ടീമിലേക്കെത്തിയെങ്കിലും പ്ലേയിങ് ഇലവനില്‍ ഇവരില്‍ ആരെല്ലാം ഇടം പിടിക്കും എന്ന് വ്യക്തമല്ല. ഓപ്പണിങ്ങില്‍ ധവാന് രണ്ട് ഏകദിനത്തിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇത് രാഹുലിന് നേരിയ സാധ്യത നല്‍കുന്നു. മധ്യനിരയില്‍ റായിഡു സ്ഥാനം ഉറപ്പിക്കുകയും, പന്തിന് കൂടുതല്‍ അവസരം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാവുകയും ചെയ്താല്‍ മനീഷ് പാണ്ഡേയുടേയും രാഹുലിന്റെയും സാധ്യത വീണ്ടും കുറയും.

ഇതോടെ നവംബര്‍ ഒന്നിന് ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന കളിയില്‍ പ്രിയപ്പെട്ട താരങ്ങളെല്ലാം ഉണ്ടാകുമെന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍. ഓസീസ് പര്യടനം മുന്നില്‍ കണ്ട് ഇനി വരുന്ന പ്ലേയിങ് ഇലവനില്‍ ഇന്ത്യ നടത്താന്‍ സാധ്യതയുള്ള പരീക്ഷണവും ആരാധകരില്‍ ആകാംക്ഷ നിറയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com