ആറ് വട്ടം ഡൈവ് ചെയ്യണമോ? അതിനും തയ്യാര്‍; കോഹ് ലി പറയുന്നു

ടീമിന് വേണ്ടി എന്തും ചെയ്യും. അതാണ് എന്റെ ജോലി. അതിന് വേണ്ടിയാണ് ടീമിലേക്ക് എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്
ആറ് വട്ടം ഡൈവ് ചെയ്യണമോ? അതിനും തയ്യാര്‍; കോഹ് ലി പറയുന്നു

ടീമാണ് എനിക്ക് പ്രധാനം. ആവശ്യം വന്നാല്‍ ഓവറില്‍ ആറ് വട്ടവും ഡൈവ് ചെയ്യാന്‍ തയ്യാറാണ്. പതിനായിരം റണ്‍സ് എന്ന നാഴിക കല്ല് പിന്നിട്ടതിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ബിസിസിഐ.ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കോഹ് ലിയുടെ പ്രതികരണം. 

ടീമിന് വേണ്ടി എന്തും ചെയ്യും. അതാണ് എന്റെ ജോലി. അതിന് വേണ്ടിയാണ് ടീമിലേക്ക് എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ ആത്മാര്‍ഥത മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ, ആര്‍ക്കെങ്കിലും വേണ്ടിയോ അല്ല അതെല്ലാം. ടീമിന് വേണ്ടി ഒരു എക്‌സ്ട്രാ റണ്‍ നേടുക മാത്രമാണ് ലക്ഷ്യം, കോഹ് ലി പറയുന്നു. 

ശാരീരികമായി തളര്‍ന്നുവെന്നോ, മാനസികമായി ശ്രദ്ധ വയ്ക്കാന്‍ സാധിക്കുന്നില്ലെന്നോ അല്ല ആ നിമിഷം ചിന്തിക്കേണ്ടത്. ആ എക്‌സ്ട്രാ റണ്ണിന് വേണ്ടി ശ്രമിക്കുക. ഏത് വിധേനയേയും ടീമിനെ സഹായിക്കുകയാണ് എന്റെ ലക്ഷ്യം. ഇവിടെ നില്‍ക്കുക എളുപ്പമല്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഈ നേട്ടങ്ങളെ കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com