അമ്പയര്‍ പ്രസ് ചെയ്ത ബട്ടന്‍ തെറ്റിപ്പോയിരിക്കും; ഏറ്റുമുട്ടി പാക്-ഓസീസ് താരങ്ങള്‍

അത് ഔട്ട് ആണ് എന്ന് വ്യക്തമാണ്. പിന്നെ എന്തിനാണ് ഇത്രയും കോലാഹലങ്ങള്‍
അമ്പയര്‍ പ്രസ് ചെയ്ത ബട്ടന്‍ തെറ്റിപ്പോയിരിക്കും; ഏറ്റുമുട്ടി പാക്-ഓസീസ് താരങ്ങള്‍

പാക്-ഓസീസ് ട്വന്റി20 മത്സരത്തിലെ ഔട്ട് റിവ്യൂവിലെ അമ്പയറുടെ തീരുമാനത്തെ ചൊല്ലി വിവാദം പുകയുന്നു. ഓസീസ് താരം ഷോര്‍ട്ട് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കെ, ആരോണ്‍ ഫിഞ്ചിന്റെ ഷോട്ട് പാക് ബൗളര്‍ ഇമദ് വസിമിന്റെ വിരലില്‍ കൊണ്ട് സ്റ്റമ്പ് തൊടുകയായിരുന്നു. 

റിപ്ലേകളില്‍ ഷോര്‍ട്ടിന്റെ ബാറ്റ് ഗ്രൗണ്ടില്‍ കുത്തിയോ ഇല്ലയോ എന്ന് വ്യക്തമല്ലായിരുന്നു. എന്നിട്ടും തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. ഇതിനെ ഗ്രൗണ്ടില്‍ വെച്ച് തന്നെ ഷോര്‍ട്ടും ഫിഞ്ചും ചോദ്യം ചെയ്തിരുന്നു. കളിക്ക് പിന്നാലെ തേര്‍ഡ് അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് ഓസീസ് താരങ്ങള്‍ രംഗത്തെത്തുകയായിരുന്നു. 

ലൈനിന് ഉള്ളില്‍ ഷോര്‍ട്ടിന്റെ ബാറ്റ് ഗ്രൗണ്ടില്‍ തൊട്ടു എന്നാണ് ടീം ഒന്നാകെ മനസിലാക്കുന്നത്. തേര്‍ഡ് അമ്പയര്‍ ഔട്ട്, നോട്ട് ഔട്ട് ബട്ടന്‍ പ്രസ് ചെയ്യുന്നതില്‍ തെറ്റുവന്നതായിരിക്കും എന്നാണ് ഓസീസ് താരം മാക്‌സവെല്‍ പ്രതിരിച്ചത്. ഷോര്‍ട്ടിന്റെ ഗ്ലൗസിന് പുറത്താണ് ബാറ്റിന്റെ ഹാന്‍ഡ്. അതിനര്‍ഥം ഗ്രൗണ്ടില്‍ തൊട്ടാണ് ബാറ്റ് നില്‍ക്കുന്നത് എന്നാണ് എന്നും മാക്‌സ്വെല്‍ പറഞ്ഞു. 

എന്നാല്‍ ബാറ്റ് ഗ്രൗണ്ടില്‍ തൊട്ടിട്ടില്ലെന്നാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ് പറയുന്നത്. അത് ഔട്ട് ആണ് എന്ന് വ്യക്തമാണ്. പിന്നെ എന്തിനാണ് ഇത്രയും കോലാഹലങ്ങള്‍ എന്ന് മനസിലാവുന്നില്ലാ എന്നും സര്‍ഫ്രാസ് പറയുന്നു. മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പര 2-0ന് പാക്കിസ്ഥാന്‍ സ്വന്തമാക്കി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com