ബൗളിം​ഗ് കരുത്ത് കൂട്ടി ഇന്ത്യ; സമനിലയിൽ നിന്നും വിജയവഴിയിലേക്കെത്താൻ വിൻഡീസ് , മൂന്നാം ഏകദിനം ഇന്ന്

മ​ഹാ​രാ​ഷ്​​ട്ര അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തിൽ ഉച്ചയ്ക്ക് 1.30 നാണ് മൽസരം ആരംഭിക്കുക
ബൗളിം​ഗ് കരുത്ത് കൂട്ടി ഇന്ത്യ; സമനിലയിൽ നിന്നും വിജയവഴിയിലേക്കെത്താൻ വിൻഡീസ് , മൂന്നാം ഏകദിനം ഇന്ന്

പു​നെ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനം ഇന്ന് നടക്കും. മ​ഹാ​രാ​ഷ്​​ട്ര അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തിൽ ഉച്ചയ്ക്ക് 1.30 നാണ് മൽസരം ആരംഭിക്കുക. കഴിഞ്ഞ മൽസരത്തിലെ പിഴവ് തിരുത്തി പരമ്പരയിൽ ലീഡ് ഉറപ്പിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യൻ സംഘം ഇന്നിറങ്ങുക. 

ഇതിന്റെ ഭാ​ഗമായി പേസ് ബൗളർമാരായ കു​ന്ത​മു​ന​ക​ളാ​യ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ​യും ജ​സ്​​പ്രീ​ത്​ ബും​റ​യെ​യും ടീമിലേക്ക്  തി​രി​ച്ചു​വി​ളി​ച്ചിരുന്നു. ക​ളി​ച്ച ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ൽ മു​ന്നൂ​റി​ൽ കൂ​ടു​ത​ൽ റ​ൺ​മ​ല ​ക​ണ്ടെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ ത​ള​ക്കു​കയാണ് ഇ​രു​വ​രു​ടെ​യും ചു​മ​ത​ല. ബാറ്റിം​ഗിൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും സെ​ഞ്ച്വ​റി​യു​മാ​യി​ 10,000 റ​ൺ​സ്​ തി​ക​ച്ച ക്യാ​പ്​​റ്റ​ൻ വി​രാ​ട്​​ കോ​ഹ്​​ലി​യി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ.  രോഹിത് ശർമ്മയും അമ്പാട്ടി റായുഡുവും ഫോം തെളിയിച്ചെങ്കിലും വാലറ്റം ഇതുവരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടില്ല. 

അതേസമയം രണ്ടാം ഏകദിനത്തിലെ ആവേശ സമനിലയിൽ ഏറെ ആത്മവിശ്വാസവുമായാണ് വിൻഡീസ് ഇന്നിറങ്ങുക. ഗെ​യി​ലിന്റെ പി​ൻ​ഗാ​മി​യെ​ന്ന്​ വി​ൻ​ഡീ​സ്​ മാ​ധ്യ​മ​ങ്ങ​ൾ വി​ളി​ക്കു​ന്ന ഷിം​റോ​ൺ ഹെ​റ്റ്​​മി​യ​റാ​ണ്​ സ​ന്ദ​ർ​ശ​ക​രു​ടെ തു​റു​പ്പു​ശീ​ട്ട്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സെ​ഞ്ച്വ​റി​ നേ​ടി​യ വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ ഷെ​യ്​​​ഹോ​പ്പും ഫോം ​ക​ണ്ടെ​ത്തിയിട്ടുണ്ട്. മ​റ്റു​ള്ള​വ​രും ഫോ​മി​ലേ​ക്കെ​ത്തി​യാ​ൽ പരമ്പരിയിൽ തിരിച്ചെത്താനാകുമെന്നാണ് വിൻഡീസ് കണക്കുകൂട്ടൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com