ഐഎസ്എല്ലില്‍ പൂനയെ തകര്‍ത്ത് എഫ്‌സി: ഗോവ ഒന്നാമത്

ഐഎസ്എല്ലില്‍ പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ എഫ് സി ഗോവയ്ക്ക തകര്‍പ്പന്‍ വിജയം
ഐഎസ്എല്ലില്‍ പൂനയെ തകര്‍ത്ത് എഫ്‌സി: ഗോവ ഒന്നാമത്

ഐഎസ്എല്ലില്‍ പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ എഫ് സി ഗോവയ്ക്ക തകര്‍പ്പന്‍ വിജയം. ലൊബേരയുടെ അറ്റാക്ക് മാത്രം എന്ന ടാക്ടിക്‌സിന് മുന്നില്‍ ഇന്ന് പൂനെ ഡിഫന്‍സ് തകര്‍ന്നടിഞ്ഞു. നാലിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എഫ്‌സിയുടെ വിജയം. കഴിഞ്ഞ മത്സരത്തില്‍ ഇതേ ഗ്രൗണ്ടില്‍ മുംബൈയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഗോവ തോല്‍പ്പിച്ചിരുന്നു.

ആദ്യപകുതിയല്‍ തന്നെ ആറ് ഗോളുകള്‍ പിറന്നിരുന്നു. തുടക്കത്തിലെ ആക്രമിച്ച് കളിച്ച എഫ് സി ഗോവ കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ വലകുലുക്കി. കോറോ തന്നെ ആയിരുന്നു സ്‌കോറര്‍. ഗോവയുടെ ഡിഫന്‍സിലെ പോരായ്മ അറിഞ്ഞ പൂനെ സിറ്റി അതേ നാണയത്തില്‍ തിരിച്ചടിച്ചു. 8ആം മിനുട്ടില്‍ സ്‌കോര്‍ 1 -1. മാര്‍സെലീനോ ആയിരുന്നു പൂനെക്കായി ഗോള്‍ നേടിയത്. മാര്‍സലീനീയുടെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. 

അടിക്ക് തിരിച്ചടി തുടര്‍ന്നു 12ആം മിനുട്ടില്‍ വീണ്ടും ഗോവന്‍ ഗോള്‍. ഹൂഗോ ബോമസ് ആയിരുന്നു ഗോവക്ക് ലീഡ്  നേടി കൊടുത്തത്. എട്ടു മിനുട്ടുകള്‍ക്കകം മറ്റൊരു ഗോളിലൂടെ ജാക്കിചന്ദ് ഗോവയെ 31ന് മുന്നിലും എത്തിച്ചു. 23ആം മിനുട്ടില്‍ വീണ്ടും പൂനെയുടെ ഒരു ഗോള്‍. ആല്‍ഫാരോയുടെ ഗംഭീര ഫിനിഷ് സ്‌കോര്‍ 3 -2 ആക്കി. 

ഇരുടീമും അറ്റാക്ക് തുടര്‍ന്നപ്പോള്‍ ഏതു നിമിഷവും ഗോള്‍ വീഴാം എന്ന രീതിയില്‍ കളി മുന്നോട്ട് പോയി. 35ആം മിനുട്ടില്‍ കോറോ തന്റെ സീസണിലെ ആറാം ഗോളോടെ ഗോവയെ 42 എന്ന സുരക്ഷിത നിലയില്‍ എത്തിച്ചു. രണ്ടാം പകുതിയില്‍ ഒരു പെനാള്‍ട്ടിയിലൂടെ തിരിച്ചുവരാനുള്ള അവസരം പൂനെക്ക് വീണ്ടും കിട്ടി. പക്ഷെ പെനാള്‍ട്ടി എടുത്ത ആല്‍ഫാരോയ്ക്ക് പിഴച്ചു. അല്‍ഫാരോയുടെ ഷോട്ട് നവാസ് സേവ് ചെയ്യുക ആയിരുന്നു. ഇന്നത്തെ ജയത്തോടെ 4 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ഗോവ ലീഗിന്റെ ഒന്നാമത് തിരിച്ചെത്തി. പൂനെ സിറ്റി ഒരു പോയന്റുമായി അവസാന സ്ഥാനത്ത് തന്നെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com