ജഡേജയും കേദാര്‍ ജാദവും അന്തിമ സംഘത്തില്‍; ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
ജഡേജയും കേദാര്‍ ജാദവും അന്തിമ സംഘത്തില്‍; ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1ന് സമനിലയില്‍ നില്‍ക്കുന്നു. 

പരുക്ക് മാറി തിരിച്ചെത്തിയ കേദാര്‍ ജാദവ് അന്തിമ ഇലവനില്‍ ഇടം നേടി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം സ്വന്തമാക്കി. റിഷഭ് പന്തിനെ മാറ്റിയാണ് കേദാര്‍ ജാദവിന് അവസരം നല്‍കിയപ്പോള്‍  യുസ്‌വേന്ദ്ര ചഹലിനെ മാറ്റിയാണ് ജഡേജയ്ക്ക് അവസരമൊരുക്കിയത്. 

വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമാണുള്ളത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഒബെഡ് മക്കോയ്ക്ക് പകരം കീമോ പോള്‍ ടീമിലിടം കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com