ഫുട്ബോൾ ലോകത്ത് മറ്റൊരു ദുരന്തം; ലെയ്സ്റ്റർ സിറ്റി ഉടമ വിചായി ശ്രിവദ്ധനപ്രഭ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെയ്സ്റ്റർ സിറ്റിയുടെ ഉടമയും തായ്ലൻഡ് കോടീശ്വരനുമായ വിചായി ശ്രിവദ്ധനപ്രഭ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
ഫുട്ബോൾ ലോകത്ത് മറ്റൊരു ദുരന്തം; ലെയ്സ്റ്റർ സിറ്റി ഉടമ വിചായി ശ്രിവദ്ധനപ്രഭ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെയ്സ്റ്റർ സിറ്റിയുടെ ഉടമയും തായ്ലൻഡ് കോടീശ്വരനുമായ വിചായി ശ്രിവദ്ധനപ്രഭ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം വെസ്റ്റ്ഹാം- ലെയ്സ്റ്റർ സിറ്റി മത്സരം കഴിഞ്ഞ ശേഷം സ്റ്റേഡിയത്തിൽ നിന്ന് മടങ്ങവേയാണ് ഇദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. കിങ് പവര്‍ സ്റ്റേഡിയത്തില്‍ നിന്ന് 200 അടി അകലെയുള്ള കാര്‍ പാര്‍ക്കിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. കിങ് പവര്‍ ഇന്റര്‍നാഷണല്‍ ഡ്യൂട്ടി ഫ്രീ ഉടമസ്ഥന്‍ കൂടിയാണ് ശ്രിവദ്ധനപ്രഭ.

അദ്ദേഹത്തെ കൂടാതെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ രണ്ടു ജീവനക്കാരും പൈലറ്റും സുഹൃത്തുമാണ് മരിച്ചത്. പ്രൊപ്പെല്ലറിന്റെ തകരാര്‍ മൂലം ഹെലികോപ്റ്റർ തകരുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയും കത്തിയമരുകയുമായിരുന്നു. സംഭവം നടന്നയുടന്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

2010ലാണ് ശ്രിവദ്ധനപ്രഭ ക്ലബ്ബ് വാങ്ങുന്നത്. 2011ല്‍ ക്ലബിന്റെ ചെയര്‍മാനുമായി. 2015-16 വര്‍ഷത്തില്‍ വമ്പന്മാരെ പിന്തള്ളി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി ലെയ്സ്റ്റർ സിറ്റി ഫുട്ബോൾ ലോകത്ത് അത്ഭുതം തീർത്തിരുന്നു. വലിയൊരു ഫുട്‌ബോള്‍ ആരാധകനായ വിചായി ശ്രിവദ്ധനപ്രഭയുടെ മരണം ഫുട്‌ബോള്‍ ലോകത്തിന് കനത്ത നഷ്ടമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com