ആടിനെ കോഹ്ലിയാക്കി വോൺ; പിറന്നാൾ ദിനത്തിൽ താരത്തിന് വിരാട് ഫാൻസിന്റെ തെറിവിളി 

വോണിന്റെ തമാശ അത്ര സുഖിക്കാതെവന്നതോടെ താരത്തിനെതിരെ തെറിവിളിയായി കോഹ്ലി ആരാധകരുടെ കമന്റുകളെത്തി
ആടിനെ കോഹ്ലിയാക്കി വോൺ; പിറന്നാൾ ദിനത്തിൽ താരത്തിന് വിരാട് ഫാൻസിന്റെ തെറിവിളി 

പിറന്നാൾ ദിനത്തിൽ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കിൾ വോൺ പങ്കുവച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ആടിനൊപ്പമെടുത്ത സെൽഫിയാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തോട് ചേർത്ത് വോൺ കുറിച്ച വരികളാണ് ചർ‌ച്ചാവിഷയം. വിരാടിനൊപ്പം ബർത്ത്ഡേ സെൽഫി എന്നാണ് വോൺ നൽകിയ അടിക്കുറിപ്പ്.

വെസ്റ്റ് ഇൻഡീസിനെതിരെ കാഴ്ചവച്ച മികച്ച പ്രകടനവും റെക്കോർഡ് നേട്ടവുമെല്ലാം ചേർത്ത് ഒരു അഭിനന്ദനമാണ് വോൺ ഉദ്ദേശിച്ചതെങ്കിലും സംഭവം വിപരീതമാകുകയായിരുന്നു. വോണിന്റെ തമാശ അത്ര സുഖിക്കാതെവന്നതോടെ താരത്തിനെതിരെ തെറിവിളിയായി കോഹ്ലി ആരാധകരുടെ കമന്റുകളെത്തി. 

ഗോട്ട് (GOAT) എന്നാൽ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നാണ് വോൺ ഉദേശിച്ചത്. ഇത് വിശദീകരിച്ചുകൊണ്ട് ചില അനുകൂല കമന്റുകളും പ്രത്യക്ഷപ്പെട്ടെങ്കിലും കോഹ്ലി ഫാൻസിന് കാര്യങ്ങൾ അത്ര രസിച്ചിട്ടില്ലെന്ന് കമന്റുകളിൽ നിന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com