പോഗ്ബയാണോ പെനാല്‍റ്റി എടുക്കുന്നത്, എങ്കില്‍ ഉറക്കത്തിന് സമയമുണ്ട്

കഴിഞ്ഞ ദിവസം എവര്‍ട്ടനെതിരായ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി പോള്‍ പോഗ്ബയെടുത്ത പെനാല്‍റ്റി കിക്കാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലെ സംസാരം
പോഗ്ബയാണോ പെനാല്‍റ്റി എടുക്കുന്നത്, എങ്കില്‍ ഉറക്കത്തിന് സമയമുണ്ട്

ലണ്ടന്‍: കഴിഞ്ഞ ദിവസം എവര്‍ട്ടനെതിരായ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി പോള്‍ പോഗ്ബയെടുത്ത പെനാല്‍റ്റി കിക്കാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലെ സംസാരം. ആക്രമണവും പ്രത്യാക്രമണവും ഏറെ കണ്ട മത്സരം ആവേശകരമായിരുന്നു. മത്സരത്തില്‍ യുനൈറ്റഡ് 2-1ന് വിജയിച്ചു. 

കളിയുടെ 27ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി പോഗ്ബ വലയിലെത്തിച്ചു. എന്നാല്‍ ഈ പെനാല്‍റ്റി എടുക്കാനായി പോഗ്ബ പന്തിനടുത്തേക്ക് ഓടിയ രീതി പരിഹാസ്യമായി മാറി. ഇങ്ങനെ പതുക്കെ നീങ്ങി ഗോളടിച്ചിട്ടും ആദ്യ ശ്രമം എവര്‍ട്ടന്‍ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് തട്ടിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് വീണ്ടും തട്ടി വലയിലാക്കിയാണ് പോഗ്ബ മുഖം രക്ഷിച്ചത്. 

താരത്തിന്റെ ഈ പ്രകടനത്തെ സോഷ്യല്‍ മീഡിയ വിവിധ തരത്തില്‍ തന്നെ ട്രോളി കൊല്ലുകയാണ്. 

പോഗ്ബയാണ് പെനാല്‍റ്റി എടുക്കുന്നതെങ്കില്‍ ചായയുണ്ടാക്കാനോ, ഷൂവിന്റെ ലെയ്‌സ് കെട്ടാനോ, യൂ ട്യൂബില്‍ ഒരു വീഡിയോ കാണാനോ, പല്ല് തേക്കാനോ, ഉറങ്ങാനോ, ആരെയെങ്കിലും കാത്തുനില്‍ക്കാനോ ഒക്കെ പോകാം. 

പെനാല്‍റ്റിയുടെ വീഡിയോക്കൊപ്പം 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് 9.58 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോര്‍ഡിട്ടതിന്റെ വീഡിയോ ചേര്‍ത്തും ചിലര്‍ പോഗ്ബയെ വിമര്‍ശന വിധേയമാക്കുന്നു. ബോള്‍ട്ടും പോഗ്ബയും തമ്മിലുള്ള 100 മീറ്റര്‍ പോരാട്ടം എന്ന തരത്തിലാണ് വീഡിയോ. 

എന്തായാലും താരത്തിന്റെ പെനാല്‍റ്റിയിലേക്കുള്ള ഓട്ടം ഹിറ്റായി. അതൊരു ഹാഷ് ടാഗായും മാറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com