ലോക കപ്പിന് പോകുമ്പോള്‍ വാഴപ്പഴം നിറയെ വേണമെന്ന് കോഹ് ലി; പണം നല്‍കാം, നിങ്ങള്‍ വാങ്ങിക്കോളണമെന്ന് ബിസിസിഐ

ഇംഗ്ലണ്ട് പര്യടനത്തിന് ഇടയിലും ഇന്ത്യ വാഴപ്പഴം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം ആവശ്യപ്പെട്ട പഴം നല്‍കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല
ലോക കപ്പിന് പോകുമ്പോള്‍ വാഴപ്പഴം നിറയെ വേണമെന്ന് കോഹ് ലി; പണം നല്‍കാം, നിങ്ങള്‍ വാങ്ങിക്കോളണമെന്ന് ബിസിസിഐ

ടൂര്‍ണമെന്റില്‍ ഉടനീളം ഭാര്യമാരുടെ സാന്നിധ്യം, വാഴപ്പഴം, റിസര്‍വ് ചെയ്ത ട്രെയിന്‍ കോച്ച്...ലോക കപ്പിന് പോരിനിറങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് വേണ്ടി നായകന്‍ വിരാട് കോഹ് ലി മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ ചിലതാണ് ഇതെല്ലാം...എന്നാല്‍ ബിസിസിഐയോട് വാഴപ്പഴം ആവശ്യപ്പെട്ട കോഹ് ലിയാണ് ക്രിക്കറ്റ് പ്രേമികളില്‍ ചിരി പടര്‍ത്തുന്നത്. 

ഭാര്യമാരുടെ സാന്നിധ്യം, വാഴപ്പഴം, ഇംഗ്ലണ്ടിലെ യാത്രകള്‍ മുഴുവന്‍ റിസര്‍വ് ചെയ്ത ട്രെയിന്‍ കോച്ചില്‍, നല്ല ജിം സൗകര്യമുള്ള ഹോട്ടല്‍ എന്നിങ്ങനെയാണ് കോഹ് ലിയും ടീം മാനേജ്‌മെന്റും ആവശ്യപ്പെട്ടത് എങ്കിലും, നിറയെ വാഴപ്പഴം വേണമെന്ന ആവശ്യത്തിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ. കോഹ് ലി ഉള്‍പ്പെടെയുള്ള ടീം മാനേജ്‌മെന്റുമായി ബിസിസിഐ ഭരണാധികാര സമിതി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യവും മുന്നില്‍ വെച്ചത്. 

ഇംഗ്ലണ്ട് പര്യടനത്തിന് ഇടയിലും ഇന്ത്യ വാഴപ്പഴം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം ആവശ്യപ്പെട്ട പഴം നല്‍കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല. ബിസിസിഐ പണം തരാം, പഴം ടീം മാനേജേഴ്‌സിനെ കൊണ്ട് വാങ്ങിപ്പിക്കണം എന്നായിരുന്നു കോഹ് ലിയുടെ ആവശ്യത്തിന് ഭരണാധികാര സമിതിയുടെ മറുപടി. 

ഇംഗ്ലണ്ടില്‍ മത്സര വേദികളിലേക്ക് ട്രെയിനില്‍ സഞ്ചരിക്കണം എന്ന ടീമിന്റെ ആവശ്യം സുരക്ഷ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബിസിസിഐയുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഇംഗ്ലണ്ട് ടീമും ട്രെയിനിലാണ് സഞ്ചരിക്കുന്നത് എന്ന് കോഹ് ലി മീറ്റിങ്ങില്‍ ചൂണ്ടിക്കാട്ടി. പക്ഷേ, ട്രെയിനിലെ യാത്രയ്ക്ക് ഇടയില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കില്ലെന്ന് കോഹ് ലിയോടും സംഘത്തിനോടും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com