ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മല്‍സരം കാണാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

നാളെ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിനായ് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത് 
ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മല്‍സരം കാണാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം : ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ആവേശകരമായ അവസാന മത്സരത്തിനായി തലസ്ഥാന നഗരി ഒരുങ്ങി. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലരങ്ങേറുന്ന ക്രിക്കറ്റ് പൂരത്തിന് സുരക്ഷയൊരുക്കാന്‍ കേരള പൊലീസും തയ്യാറായിക്കഴിഞ്ഞു.

നാളെ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിനായ് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എന്നിവരെ കൂടാതെ 10 എസ്.പി.മാര്‍, 18 ഡിവൈഎസ്പിമാര്‍, 60 ഇന്‍സ്‌പെക്ടര്‍മാര്‍, 140 എസ്‌ഐമാര്‍ ഉള്‍പ്പെടെ 1500 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 

കളി കാണാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. 


കളി കാണാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കളി കാണാന്‍ വരുന്നവര്‍ക്ക് ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച ഐഡി കാര്‍ഡും കൊണ്ടുവരണം.

പോലീസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ്സ് ഇല്ലാതെ ആരെയും സ്‌റ്റേഡിയത്തിന് പരിസരത്തോ ഉള്ളിലോ പ്രവേശിപ്പിക്കില്ല.

പ്ലാസ്റ്റിക് കുപ്പികള്‍, മദ്യകുപ്പി, വടി, കൊടിതോരണങ്ങള്‍, കറുത്ത കൊടി, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയവ പ്രവേശിപ്പിക്കില്ല

കളി കാണാന്‍ വരുന്നവരുടെ മൊബൈല്‍ഫോണ്‍ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ എത്തുന്നവരെ ഒരു കാരണവശാലും സ്‌റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കുന്നതല്ല.

ഭക്ഷണസാധനങ്ങളും വെള്ളവും സ്‌റ്റേഡിയത്തിനുള്ളില്‍ കൊണ്ടുവരാന്‍ പാടില്ല ആയവ സ്‌റ്റേഡിയത്തിനുള്ളില്‍ ലഭിക്കുന്നതാണ്.

കാണികള്‍ക്കുള്ള പാര്‍ക്കിംഗ്: 
ദേശീയപാതയില്‍ നിന്നും സ്‌റ്റേഡിയം കവാടം വരെ ഉള്ളിലേക്കു കാര്‍ പാസ് ഉള്ളവരുടെ വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ. ചെറുവാഹനങ്ങള്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എല്‍എന്‍സിപിഇ മൈതാനം, കാര്യവട്ടം സര്‍ക്കാര്‍ കോളേജ്, കാര്യവട്ടം ബി.എഡ് സെന്റര്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണീ. ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത മറ്റുവാഹനങ്ങളും ബസുകളും കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇരുചക്ര വാഹനങ്ങള്‍ സ്‌റ്റേഡിയത്തിന്റെ പടിഞ്ഞാറെ റോഡിലുള്ള മൂന്ന് ഗ്രൗണ്ടുകളിലായി പാര്‍ക്ക് ചെയ്യണം.

ഗതാഗതനിയന്ത്രണം: 
നവംബര്‍ ഒന്നാം തീയതി രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
ശ്രീകാര്യം മുതല്‍ കഴക്കൂട്ടം വരെ ദേശീയപാതയില്‍ ഒരു വാഹനവും പാര്‍ക്കിങ് അനുവദിക്കില്ല.
കാര്യവട്ടം മുതല്‍ പുല്ലാനിവിള വരെയുള്ള റോഡിലും കാര്യവട്ടം മുസ്ലിം ജമാഅത്ത് റോഡ് മുതല്‍ കുരിശടി വരെയുള്ള റോഡിലും പാര്‍ക്കിങ് പാടില്ല. തിരുവന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഉള്ളൂര്‍ ആക്കുളം കുഴിവിള ബൈപ്പാസ് വഴി പോകണം. കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വെട്ടുറോഡില്‍ നിന്നും തിരിഞ്ഞ് കാട്ടായികോണം ചെമ്പഴന്തി ശ്രീകാര്യം വഴി പോകണം. സ്‌റ്റേഡിയത്തിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ ഉള്ളൂര്‍, ശ്രീകാര്യം, കാര്യവട്ടം വഴിയാണ് വരേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com