ഒരു ഗ്ലൗസ് പോലുമില്ലാതെ പരിശീലനം, ദാരിദ്ര്യത്തെ ഇടിച്ചിട്ട് നേടിയ സ്വര്‍ണം

ഒരു ഗ്ലൗസ് പോലുമില്ലാതെ പരിശീലനം, ദാരിദ്ര്യത്തെ ഇടിച്ചിട്ട് നേടിയ സ്വര്‍ണം

ചണ്ഡീഗഡ്: വിട്ടുകൊടുക്കാത്ത പോരാട്ട വീര്യം മാത്രമായിരുന്നു കൈമുതല്‍. നിലവിലെ ഒളിംപിക്‌സ് ചാമ്പ്യനായ ഉസ്‌ബെകിസ്ഥാന്റെ ഹസന്‍ബോയിയെ ഇടിക്കൂട്ടില്‍ അടിച്ചിട്ട് സ്വര്‍ണത്തില്‍ മുത്തമിട്ടതും അതേ പോരാട്ട വീര്യം മാത്രം കൈമുതലാക്കി. 

പരിശീലിക്കാന്‍ ഒരു ഗ്ലൗസ് പോലും ഇല്ലാതെയായിരുന്നു രാജ്യത്തിന് വേണ്ടി മെഡല്‍ നേടാനുള്ള അമിതിന്റെ പോരാട്ടം ആരംഭിച്ചത്. ബോക്‌സിങ് താരമെന്ന അമിത് പന്‍ഗലിന്റെ സ്വപ്‌നങ്ങളെ ചവിട്ടി താഴ്ത്താനായിരുന്നു വീട്ടിലെ സാഹചര്യങ്ങളുടെ ശ്രമം. ഗോതമ്പ് വിളയുന്ന കൃഷിയിടമായിടത്തില്‍ നിന്നുള്ള വരുമാനമായിരുന്നു ആകെയുണ്ടായിരുന്ന ആശ്രയം. 2011 വരെ വളരെ മോശമായിരുന്നു ഞങ്ങളുടെ സാമ്പത്തികാവസ്ഥ. 

കൃഷിയിടത്തില്‍ നിന്നും വേണ്ട വരുമാനം ലഭിക്കാതിരുന്നതോടെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി. ബോക്‌സിങ് പരിശീലനം നിര്‍ത്തുന്നതിലേക്കായിരുന്നു വീട്ടിലെ സാമ്പത്തികാവസ്ഥ അമിതിനെ എത്തിച്ചത്. എന്നാല്‍ ഞാന്‍ 2011ല്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലിക്ക് കയറി. അതോടെ വീട്ടിലേക്ക് വരുമാനം എത്തിത്തുടങ്ങി. സാമ്പത്തികമായി ബുദ്ധിമുട്ടിയ സമയത്ത് പോലും അമിത്തിന്റെ പരിശീലനം താന്‍ മുടക്കിയിട്ടില്ലെന്ന സഹോദരന്‍ അജയ് പനഗല്‍ പറയുന്നു. 

ആറ് മാസത്തോളം ഗ്ലൗസ് ഇടാതെയാണ് അമിത് പരിശീലിച്ചത്. ഉണ്ടായിരുന്ന ഗ്ലൗസ് ഉപയോഗിക്കാന്‍ പാകത്തിലായിരുന്നില്ല. പുതിയത് വാങ്ങാന്‍ അവന്റെ പക്കല്‍ പണവും ഉണ്ടായിരുന്നില്ല. 3000 രൂപയ്ക്കടുത്താണ് ഗ്ലൗസിന് വില വരുന്നത്. ഗ്ലൗസ് ഇല്ലാതെ പരിശീലിക്കേണ്ടി വന്നിട്ടും അമിത് വിട്ടുകൊടുത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com