കരയുന്ന വാവ എന്ന് ആരാധകരുടെ പരിഹാസം; ഗ്രൗണ്ടില്‍ തന്നെ മറുപടിയുമായി നെയ്മര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2018 04:44 PM  |  

Last Updated: 02nd September 2018 04:44 PM  |   A+A-   |  

4F9ACEC80000057

കരയുന്ന വാവ എന്ന് തന്നെ പരിഹസിച്ചെഴുതിയ ബാനര്‍ കണ്ടായിരുന്നു നെയ്മര്‍ പിഎസ്ജിക്ക് വേണ്ടി കളിക്കാനിറങ്ങിയത്. ഗ്രൗണ്ടില്‍ നിന്നും തിരികെ മടങ്ങിയതാവട്ടെ തന്നെ പരിഹസിച്ചവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി. 

ഗോള്‍ വല കുലുക്കിയതിന് ശേഷം തന്നെ പരിഹസിച്ച് എതിര്‍ ടീം ആരാധകര്‍ പ്രദര്‍ശിപ്പിച്ച ബാനറിന് അടുത്തേക്ക് പോയി കരയുന്ന പോലെ അഭിനയിച്ചായിരുന്നു നെയ്മറിന്റെ പകരം വീട്ടല്‍. ലീഗ് വണ്ണില്‍ പിഎസ്ജി നിമെസ് മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 

റഷ്യന്‍ ലോക കപ്പിലെ നെയ്മറുടെ അതിരു കടന്ന വികാര പ്രകടനങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് നിമെസ് ആരാധകരില്‍ നിന്നുമുണ്ടായതും.