സാനിയയെ ഒരു ക്രിക്കറ്റ് താരം നിരന്തരം ശല്യം ചെയ്തു ; പരാതിയുമായി ഷോയബ് മാലിക്

സാനിയ മിര്‍സയെ ഒരു ക്രിക്കറ്റ് താരം നിരന്തരം ശല്യം ചെയ്തിരുന്നതായി  ഷോയബ് മാലിക്
സാനിയയെ ഒരു ക്രിക്കറ്റ് താരം നിരന്തരം ശല്യം ചെയ്തു ; പരാതിയുമായി ഷോയബ് മാലിക്

ഇസ്ലാമാബാദ് : ഇന്ത്യന്‍ ടെന്നീസ് താരവും തന്റെ ഭാര്യയുമായ സാനിയ മിര്‍സയെ ഒരു ക്രിക്കറ്റ് താരം നിരന്തരം ശല്യം ചെയ്തിരുന്നതായി പാക് മുന്‍ നായകന്‍ ഷോയബ് മാലിക്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബിര്‍ റഹ്മാനെതിരെയാണ് ഷോയബ് ആരോപണം ഉന്നയിച്ചത്. 

സാനിയ മിര്‍സയോട് മോശമായി പെരുമാറി എന്നു ചൂണ്ടിക്കാണിച്ച് ഷോയബ് മാലിക് ധാക്ക മെട്രോപൊളിസ് ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ പ്രാദേശിക ടൂര്‍ണമെന്റിന് എത്തിയപ്പോള്‍ താരത്തില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്നാണ് പരാതി.

മോശം പെരുമാറ്റത്തിന് നിരവധി തവണ ശിക്ഷ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് 26 കാരനായ സബ്ബിര്‍ റഹ്മാന്‍. കഴിഞ്ഞ വര്‍ഷം ആഭ്യന്തരമല്‍സരത്തിനിടെ, ആരാധകനോട് മോശമായി പെരുമാറിയതിന് ആറുമാസം  വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സബ്ബിര്‍ റഹ്മാനെ ഏഷ്യകപ്പിനുള്ള ബംഗ്ലാദേശ് ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

ഷോയിബിന്റെ പരാതിക്ക് പിന്നാലെ സബ്ബിറിനെതിരെ ബംഗ്ലാദേശിലും പ്രതിഷേധം ഉയരുകയാണ്. ബംഗ്ലാദേശി താരങ്ങള്‍ ഇത്തരം കേസുകളില്‍ ആരോപണ വിധേയരാകുന്നുവെന്നും, രാജ്യത്തിന് നാണക്കേടാണെന്നും ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com