ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ വീണ്ടും ലാ ലിഗയില്‍; ഇനി വല്ലാഡോളിഡിന്റെ ഉടമ

അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ ഇനി മുതല്‍ സ്പാനിഷ് ലാ ലിഗ ക്ലബ് റയല്‍ വല്ലാഡോളിഡിന്റെ ഉടമ
ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ വീണ്ടും ലാ ലിഗയില്‍; ഇനി വല്ലാഡോളിഡിന്റെ ഉടമ

ഭ്യൂഹങ്ങള്‍ക്ക് വിരാമം. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ ഇനി മുതല്‍ സ്പാനിഷ് ലാ ലിഗ ക്ലബ് റയല്‍ വല്ലാഡോളിഡിന്റെ ഉടമ. ക്ലബിന്റെ അന്‍പത്തിയൊന്നു ശതമാനം ഓഹരികളും റൊണാള്‍ഡോ സ്വന്തമാക്കിയതോടെ വല്ലാഡോളിന്റെ പ്രധാന ഉടമയായി റൊണാള്‍ഡോ മാറിയത്. 

അതേസമയം നിലവിലെ പ്രസിഡന്റ് കാര്‍ലോസ് സുവാരസ് തന്നെ ടീമിന്റെ നേതൃസ്ഥാനത്ത് തുടരട്ടെയെന്നാണ് റൊണാള്‍ഡോയുടെ തീരുമാനം. 30 ദശലക്ഷം യൂറോയാണ് 41കാരനായ താരം മുടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഒരു മെക്‌സിക്കന്‍ ബിസിനസുകാരന്‍ റയല്‍ വല്ലാഡോളിഡിനെ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 

പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരമാവധി നേട്ടങ്ങള്‍ ലീഗില്‍ കൈവരിക്കാന്‍ ക്ലബ് ശ്രമിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞു. മത്സരബുദ്ധിയും സുതാര്യതയും സാമൂഹികതയും ടീമില്‍ വളര്‍ത്താനാണ് കൂടുതല്‍ ശ്രമിക്കുകയെന്ന് താരം പറഞ്ഞു. സീനിയര്‍ ടീമിനു പുറമേ വിവിധ വിഭാഗങ്ങളിലുള്ള ടീമിന്റെ വളര്‍ച്ചയ്ക്ക്ക്കു വേണ്ടിയും കൃത്യമായ ശ്രമം നടത്തും. ടീമിന് പുതിയ സ്വപ്‌നങ്ങള്‍ കാണാനുള്ള അടിത്തറ പണിയുകയാണ് ലക്ഷ്യമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 

ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷവും കായിക രംഗത്ത് സജീവ സാന്നിധ്യമാണ് റൊണാള്‍ഡോ. അമേരിക്കയിലും ബ്രസീലിലും സോക്കര്‍ ടീമുകളിലും മോട്ടോ ജിപി ടീമിലും റൊണാള്‍ഡോയ്ക്ക് ഓഹരികളുള്ളണ്ട്. സ്വന്തമായി നടത്തുന്ന അക്കാദമിക്ക് കീഴില്‍ ചൈനയടക്കമുള്ള രാജ്യങ്ങളില്‍ ഫുട്‌ബോള്‍ സ്‌കൂളുകളുമുണ്ട്. 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വല്ലാഡോളിഡ് ഒന്നാം ഡിവിഷനിലേക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com