അഞ്ച് മണിക്കൂര്‍, അഞ്ച് സെറ്റുകള്‍; തീമിന്റെ വെല്ലുവിളി അതിജീവിച്ച് നദാല്‍ സെമിയിലേക്ക്

അഞ്ച് മണിക്കൂര്‍, അഞ്ച് സെറ്റുകള്‍; തീമിന്റെ വെല്ലുവിളി അതിജീവിച്ച് നദാല്‍ സെമിയിലേക്ക്

കടുത്ത വെല്ലുവിളി അതിജീവിച്ച് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യു.എസ് ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ സെമിയിലേക്ക് കടന്നു

ന്യൂയോര്‍ക്ക്: കടുത്ത വെല്ലുവിളി അതിജീവിച്ച് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യു.എസ് ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ സെമിയിലേക്ക് കടന്നു. ഓസ്ട്രിയന്‍ യുവ താരം ഡൊമിനിക്ക് തീം കരുത്തോടെ തിരിച്ചടിച്ചപ്പോള്‍ ഒരുവേള നദാല്‍ പരാജയം മുന്നില്‍ കണ്ടു. എന്നാല്‍ ശക്തമായി തിരിച്ചടിച്ചാണ് സ്പാനിഷ് താരം മത്സരവും സെമി ബര്‍ത്ത് ഉറപ്പാക്കി. 

മത്സരംഅഞ്ച് മണിക്കൂര്‍ നീണ്ടു. അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ വിജയം. സ്‌കോര്‍: 0-6, 6-4, 7-5, 6-7 (4), 7-6(5). 

കടുത്ത ആവേശത്തിലായിരുന്നു ഇരുവരും. ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ നിന്ന് മത്സരം 0-6ന് സ്വന്തമാക്കി നദാലിനെ ഞെട്ടിച്ച തീമിന് പക്ഷേ പിന്നീട് ആ മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. നാലാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ തീം അഞ്ചാം സെറ്റിലും ലോക ഒന്നാം നമ്പര്‍ താരത്തെ വിറപ്പിച്ചാണ് അടിയറവ് പറഞ്ഞത്. മൂന്നാം സീഡ് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് സെമിയില്‍ നദാലിന്റെ എതിരാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com