നിഷികോരിയും പിന്നെ ഒസാക്കയും; നദാലിന് വെല്ലുവിളിയുമായി ഡെല്‍ പോട്രോ

നിഷികോരിയും പിന്നെ ഒസാക്കയും; നദാലിന് വെല്ലുവിളിയുമായി ഡെല്‍ പോട്രോ

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് സെമി ഫൈനല്‍
പോരാട്ടം നാളെയും പുരുഷ സിംഗിള്‍സ് സെമി ശനിയാഴ്ചയും നടക്കും. പുരുഷ സിംഗിള്‍സ് സെമിയില്‍ ഒന്നാം സീഡ് റാഫേല്‍ നദാല്‍ മൂന്നാം സീഡ് യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ നേരിടും. 21ാം സീഡ് ജപ്പാന്റെ കെയ് നിഷികോരിയാണ് സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ നേരിടുന്നത്. 

ഫെഡററെ അട്ടിമറിച്ച ജോണ്‍ മില്‍മാനെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് അവസാന നാലില്‍ ഇടം പിടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-4, 6-4. നദാല്‍ ഡൊമിനിക് തീമിനേയും കെയ് നിഷികോരി മാരിന്‍ സിലിച്ചിനേയും ക്വാര്‍ട്ടറില്‍ വീഴ്ത്തുകയായിരുന്നു. 

വനിതാ സിംഗിള്‍സ് സെമിയില്‍ സെറീന വില്ല്യംസ് 19ാം സീഡ് സെവസ്‌റ്റോവയെ നേരിടും. മറ്റൊരു സെമിയില്‍ മാഡിസന്‍ കീസും ഇരുപതുകാരി ജപ്പാന്റെ നവോമി ഒസാക്കയും ഏറ്റുമുട്ടും. കഴിഞ്ഞ യു.എസ് ഓപണ്‍ ഫൈനലിസ്റ്റാണ് മാഡിസണ്‍ കീസ്.

ഒസാക്കയുടെ ആദ്യ ഗ്രാന്‍സ്ലാം സെമിയാണിത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് സുരങ്കോയെ പരാജയപ്പെടുത്തിയാണ് ഒസാക്കയുടെ വിജയം. സ്‌കോര്‍: 6-1, 6-1. 1996ന് ശേഷം ഗ്രാന്‍സ്ലാം സെമിയിലെത്തുന്ന ആദ്യ ജപ്പാനീസ് വനിതാ താരമെന്ന റെക്കോര്‍ഡും ഒസാക്ക സ്വന്തമാക്കി. 1996 വിംബിള്‍ഡണില്‍ ജപ്പാന്‍ താരം കിമികോ ഡേറ്റ് സെമിയിലെത്തിയിരുന്നു. 

സ്പാനിഷ് താരം സുവാരസ് നവരോയെ കീഴടക്കിയാണ് മാഡിസന്‍ കീസിന്റെ സെമി പ്രവേശം. സ്‌കോര്‍: 6-3, 6-3.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com