ഈ ഔട്ടിനെ എന്ത് പേരില്‍ വിളിക്കും; നിര്‍ഭാഗ്യമെന്നോ, അതോ...
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th September 2018 02:30 PM |
Last Updated: 08th September 2018 02:30 PM | A+A A- |
ലണ്ടന്‍: ക്രിക്കറ്റില്‍ നിര്‍ഭാഗ്യങ്ങള്‍ പലവിധത്തിലുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് കൗണ്ടിയില്‍ അരങ്ങേറിയ മത്സരത്തിനിടെ പിറന്ന ഔട്ടിനെ എന്ത് പേരിട്ട് വിളിക്കും എന്ന ആലോചനയിലാണ് ക്രിക്കറ്റ് ലോകം.
ഹിറ്റ് വിക്കറ്റുകളും റണ്‍ഔട്ടുകളുമടക്കമുള്ള നിര്‍ഭാഗ്യങ്ങള്‍ കണ്ട് ശീലിച്ച ആരാധകര്‍ക്ക് ഇത്തരമൊരു പുറത്താകല്‍ അമ്പരപ്പിക്കുന്നതായി മാറി. അതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
You won't see a better dismissal all year pic.twitter.com/QGmADwrl4b
— County Championship (@CountyChamp) September 8, 2018
കൗണ്ടി ക്ലബ്ബുകളായ ഡര്‍ഹമും വാര്‍വിക്ക്‌ഷെയറും തമ്മില്‍ നടന്ന മത്സരത്തിനിടെ വാര്‍വിക്ക്‌ഷെയര്‍ ബാറ്റ്‌സ്മാന്‍ റയാന്‍ സൈഡ്‌ബോട്ടം പുറത്തായ രീതി ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു. ഡര്‍ഹമിന് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലിന്റെ പന്തിലാണ് സൈഡ്‌ബോട്ടം പുറത്തായത്. പട്ടേലിന്റെ പന്തിനെ മുന്നോട്ടാഞ്ഞ് സ്‌ക്വയര്‍ ലെഗിലേക്ക് കളിക്കാന്‍ ശ്രമിച്ചതായിരുന്നു സൈഡ്‌ബോട്ടം. എന്നാല്‍ അടിച്ച പന്ത് ഷോര്‍ട്ട് ലെഗിലെ ഫീല്‍ഡറുടെ ഹെല്‍മെറ്റില്‍ തട്ടി നേരെ എത്തിയത് അക്‌സര്‍ പട്ടേലിന്റെ കൈകളില്‍.